മസ്കറ്റ് ഇസ്ളാഹി മദ്രസ സ്പോര്‍ട്സ് മീറ്റ് നടത്തി
Tuesday, December 15, 2015 7:38 AM IST
മസ്കറ്റ്: മസ്കറ്റ് ഇസ്ലാഹി മദ്രസയുടെ വിദ്യാര്‍ഥികള്‍ക്കായി 2015-16 അധ്യായന വര്‍ഷത്തിലെ സ്പോര്‍ട്സ് മീറ്റ് സിദാബ് ഗ്രൌണ്ടില്‍ വച്ചു നടന്നു. ഓട്ടം, റിലേ, ഫുട്ബോള്‍, ദോഡ്ജ് ബോള്‍, ലെമണ്‍ സ്പൂണ്‍, സാക്ക് റൈസ്, വടം വലി എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. ഫൌസ്, ഫലാഹ്, ഫതഹ് എന്നീ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടന്ന മല്‍സരങ്ങളില്‍ ഫതഹ് കിരീടം നേടി.

ഫാറൂഖ് കോളേജ് മുന്‍ അറബിക് വിഭാഗം മേധാവിയും ഇകഋഞ പാഠപുസ്തക ശില്പികളിലോരാളുമായ ഡോ. അബ്ദുല്‍ റഷീദ് വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. ശിഫാസ് മാസ്റര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിവിധ ഇനങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള സമ്മാന വിതരണം ഡോ. ഹമീദ് പറമ്പില്‍, അഫ്താബ് ഇല്ലത്ത്, അനീസ് നന്മണ്ട, നദീര്‍, തഫ്സീര്‍, റിയാസ്, നൂരിഷ, ഷകീല്‍ എന്നിവര്‍ വിതരണം ചെയ്തു. മദ്രസാ അധ്യാപകര്‍, എംഐസി ഭാരവാഹികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം