'സിനിമ ഓണ്‍ ക്രോസ്റോഡ്സ്': അയനം മുഖാമുഖം സംഘടിപ്പിച്ചു
Tuesday, December 15, 2015 7:37 AM IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശനം നടത്തുന്ന പ്രമുഖ സിനിമാ പ്രവര്‍ത്തകരായ സണ്ണി ജോസഫ്, സി.എസ്. വെങ്കിടേശ്വരന്‍, മണിലാല്‍ എന്നിവരുമായി അയനം ഓപണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മുഖാമുഖം സംഘടിപ്പിച്ചു. അബ്ബാസിയ ഫോക് ഹാളില്‍ നടന്ന പരിപാടിയില്‍ 'സിനിമയുടെ ആവിഷ്കാര സാധ്യതകള്‍' എന്ന വിഷയത്തില്‍ സണ്ണി ജോസഫും 'മറ്റൊരു സിനിമ സാധ്യമോ' എന്ന തലക്കെട്ടില്‍ സി.എസ്. വെങ്കിടേശ്വരനും 'ചലച്ചിത്ര പ്രസ്ഥാനങ്ങളുടെ പ്രസക്തി: പുതിയ കാലം, പുതിയ ലോകം' എന്ന വിഷയത്തില്‍ മണിലാലും പ്രഭാഷണം നടത്തി.

ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഫത്താഹ് തയ്യില്‍ സ്വാഗതവും ശരീഫ് താമരശേരി നന്ദിയും പറഞ്ഞു. കരുണാകരന്‍, ബര്‍ഗ്മാന്‍ തോമസ്, തോമസ് മാത്യു കടവില്‍, കണ്ണന്‍ കാവുങ്ങല്‍, സുനില്‍ ചെറിയാന്‍, ജോണ്‍ മാത്യു, മുജീബുല്ല, വി. വിനോദ് എന്നിവര്‍ സംസാരിച്ചു. അതിഥികള്‍ക്കുള്ള മെമന്റോ സത്താര്‍ കുന്നില്‍, ഷാജി രഘുവരന്‍, റഫീഖ് ഉദുമ എന്നിവര്‍ കൈമാറി. ഹബുബുല്ല മുറ്റിച്ചൂര്‍, സാബു പീറ്റര്‍, അന്‍വര്‍ സാദത്ത്, പി.പി. ജുനൂബ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍