ചെന്നൈ ദുരിതാശ്വാസ ഫണ്ട് വിജയിപ്പിക്കുക: കെഎംസിസി നാഷണല്‍ കമ്മിറ്റി
Tuesday, December 15, 2015 7:37 AM IST
റിയാദ്: പ്രളയം ദുരന്തംവിതച്ച ചെന്നൈയിലെ അശരണരായ ജനതയെ സഹായിക്കുന്നതിനു സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി പ്രഖ്യാപിച്ച ചെന്നൈ റിലീഫ് ഫണ്ട് വിജയിപ്പിക്കുന്നതിനു മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നു സഊദി കെഎംസിസി നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ച ചെന്നൈയിലുണ്ടായ പ്രളയത്തില്‍ ഒരു പ്രദേശം ഒന്നടങ്കം ദിവസങ്ങളോളം ഭീതിയിലാണു കടന്നുപോയത്. ഭക്ഷണവും കുടിവെള്ളവും ലഭിക്കാതെ ദുരിതത്തിലായവരും പാര്‍പ്പിടവും സ്വത്തുക്കളും നഷ്ടപ്പെട്ടവരും ഇപ്പോഴും ദുരിതത്തില്‍ നിന്നു മുക്തരല്ല. ഇവരുടെ കണ്ണീരൊപ്പുന്നതിനായി മുസ്ലിം ലീഗ് കമ്മിറ്റി രൂപം നല്‍കിയ ദുരിതാശ്വാസനിധിയിലേക്ക് സമയബന്ധിതമായി ഫണ്ട് ശേഖരിക്കുന്നതിനു മുഴുവന്‍ സെന്‍ട്രല്‍ കമ്മിറ്റികളും കീഴ്ഘടകങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍