ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി യൂണിറ്റ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
Monday, December 14, 2015 9:21 AM IST
അബുദാബി: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി യൂണിറ്റിന്റെ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ഷെയ്ഖ് സായിദ് മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ അവാര്‍ഡ് തുടര്‍ച്ചയായ പന്ത്രണ്ടാമത് വര്‍ഷവും വിതരണം ചെയ്തു. അബുദാബിയിലെ വിവിധ ഇന്ത്യന്‍ സ്കൂളൂകളില്‍ നിന്നും 10, 12 ക്ളാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കേരള, സിബിഎസ്ഇ വിഭാഗങ്ങളിലെ 140 ഓളം കുട്ടികളെയാണ് പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചത്. അബുദാബി ഇന്ത്യന്‍ സ്കൂള്‍, മോഡല്‍ സ്കൂള്‍, സെന്റ് ജോസഫ് സ്കൂള്‍, എമിരേറ്റ്സ് ഫ്യൂച്ചര്‍ അക്കാഡമി, ബ്രൈറ്റ് റൈഡേഴ്സ്, ഏഷ്യന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍, അവര്‍ ഓണ്‍ സ്കൂള്‍ എന്നീ സ്കൂളുകളിലെ വിദ്യാര്‍ഥികളാണ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്.

മാതൃ ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്താം തരത്തിലും പ്ളസ്ടുവിനും മലയാള ഭാഷയില്‍ എ പ്ളസ് നേടിയ കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. വീക്ഷണം അംഗങ്ങളുടെ 12 കുട്ടികള്‍ക്കും പുരസ്കാരങ്ങള്‍ നല്‍കി.

കേരള സിലബസില്‍ പ്ളസ്ടുവിന് അബുദാബിയില്‍നിന്ന് ഏറ്റവും കൂടുതല്‍ മാര്ക്ക് നേടിയ മോഡല്‍ സ്കൂളിലെ നജീന്‍ ഫാത്തിമ സാദിഖ് (സയന്‍സ്), ഹിബാ നിസാര്‍ (കോമേഴ്സ്), സിബിഎസ്ഇ സിലബസില്‍ പ്ളസ്ടുവിനു അബു ദാബിയില്‍നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയെ അബുദാബി ഇന്ത്യന്‍ സ്കൂളിലെ പ്രണയ് പ്രവീണ്‍ നാഗറാണി (സയന്‍സ്), വൈഷ്ണവി ശിവ പ്രസാദ് (കോമേഴ്സ്) എന്നിവര്‍ക്ക് ഗോള്‍ഡ് മെഡലുകള്‍ സമ്മാനിച്ചു. പ്ളസ്ടുവിന് 95 ശതമാനം മാര്‍ക്കിനു മുകളില്‍ നേടിയ 25 കുട്ടികള്‍ക്കും പുരസ്കാരങ്ങള്‍ നല്‍കി. ചടങ്ങില്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി, വീക്ഷണം ഫോറം സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വീക്ഷണം വനിതാ വിഭാഗം പ്രസിഡന്റ് നീനാ തോമസ് അധ്യക്ഷത വഹിച്ചു. അബുദാബി ചേംബര്‍ ഓഫ് കോമേഴ്സ് എക്സിക്യൂട്ടിവ് അംഗവും എമിരേറ്റ്സ് വിമന്‍സ് ബിസിനസ് കൌണ്‍ സില്‍ ബോര്‍ഡ് അംഗവുമായ റീദ് ഹമദ് ഖമീസ് അല്‍ഷരിയാനി അല്‍ ദാഹിരി മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ എംബസി കമ്യൂണിറ്റി അഫയേഴ്സ് ഫസ്റ് സെക്രട്ടറി ദിനേശ്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. യുഎഇ എക്സ്ചേഞ്ച് സോണല്‍ മാനേജര്‍ ഫ്ളൊയിദ് ആലുക്കല്‍, കെഎസ്സി പ്രസിഡന്റ് എന്‍.വി. മോഹനന്‍, മലയാളി സമാജം പ്രസിഡന്റ് യേശുശീലന്‍, ഐഎസ്സി വൈസ് പ്രസിഡന്റ് രാജ ബാലകൃഷ്ണന്‍, ഒഐസിസി അബുദാബി പ്രസിഡന്റ് പള്ളിക്കല്‍ ശുജാഹി, മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍, മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുള്‍ഖാദര്‍, വീക്ഷണം അബുദാബി പ്രസിഡന്റ് സി.എം. അബ്ദുല്‍ ഖരീം, ജനറല്‍ സെക്രട്ടറി ടി.എം. നിസാര്‍, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കെ. നസീര്‍, ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വീക്ഷണം പ്രവര്‍ത്തകരായ, ശുക്കൂര്‍ ചാവക്കാട്, അബ്ദുല്‍ ഖാദര്‍ തിരുവത്ര, എന്‍.പി. മുഹമ്മദാലി, എന്‍.കുഞ്ഞഹമ്മദ്, വി.സി.തോമസ്, എം.യു.ഇര്‍ഷാദ്, അബുബക്കര്‍, വിജീഷ്, സലാഹുദ്ദീന്‍, ഉമ്മര്‍, ദീപ്തി തോമസ്, ഡോണ, ഷീജ സലാഹുദ്ദീന്‍, ഷൈനി ഷുക്കൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വനിതാവിഭാഗം ജനറല്‍ സെക്രട്ടറി സുഹറ കുഞ്ഞഹമ്മദ് സ്വാഗതവും വൈസ് പ്രസിഡന്റ് റീജ അബുബക്കര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള