കോഴഞ്ചേരി സെന്റ് തോമസ് കോളജ് പൂര്‍വ വിദ്യാര്‍ഥിസംഗമം
Monday, December 14, 2015 9:21 AM IST
അബുദാബി: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലൂംനി അബുദാബി ചാപ്റ്ററിന്റെ ഇരുപത്താറാമത് വാര്‍ഷിക സമ്മേളനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

മാര്‍ത്തോമ ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. റവ. ഐസക് മാത്യു, സാംജി മാത്യു, സെക്രട്ടറി വിഷ്ണു മോഹന്‍, ഷെറിന്‍ ജോര്‍ജ്, മാത്യു മണലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

10, 12 ക്ളാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ മെഡല്‍ നല്‍കി അനുമോദിച്ചു. പൂര്‍വവിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി കെ.എ. മാത്യു (പ്രസിഡന്റ്), സെലിന്‍ ബിജു (വൈസ് പ്രസിഡന്റ്), മാത്യു മണലൂര്‍ (സെക്രട്ടറി), ഷെറിന്‍ ജോര്‍ജ് (ജോ. സെക്രട്ടറി), സെബി ഏബ്രഹാം (ട്രഷറര്‍), നിബു സാം ഫിലിപ്പ് (ജോ. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള