'സ്പോര്‍ട്സ് ഡേ 2015' ഡിസംബര്‍ 18ന്
Monday, December 14, 2015 9:20 AM IST
ദുബായി: ദുബായി കെഎംസിസി വനിതാ വിംഗ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 'സ്പോര്‍ട്സ് ഡേ 2015' ഡിസംബര്‍ 18ന് (വെള്ളി) ദുബായി സാബീല്‍ പാര്‍ക്കില്‍ നടക്കും. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ വിവിധ ഇനങ്ങളിലാണ് മത്സരം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രാവിലെ ഒമ്പതിന് മുമ്പായി കറാമയിലെ സാബീല്‍ പാര്‍ക്കില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മത്സരാര്‍ഥികള്‍ അവരുടെ പ്രായം തെളിയിക്കുന്നതിന് എമിരേറ്റ്സ് ഐഡി അല്ലെങ്കില്‍ പാസ്പോര്‍ട്ട് കോപ്പി എന്നിവ കൊണ്ടുവരേണ്ടതാണ്.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍