കൊങ്ങയി മുസ്തഫ മെമ്മോറിയല്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി അഞ്ചിന്
Monday, December 14, 2015 9:18 AM IST
അബുദാബി: ടീം തളിപ്പറമ്പ (അബുദാബി) യും കരീബിയന്‍സ് സ്പോര്‍ട്സും സംയുക്തമായി തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ ആദ്യ പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് നേതാവുമായിരുന്ന കൊങ്ങായി മുസ്തഫ സാഹിബിന്റെ നാമധേയത്തില്‍ കൊങ്ങയി മുസ്തഫ മെമ്മോറിയല്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി അഞ്ചിന് അബുദാബി യാസ് കിക്കോഫ് ഗ്രൌണ്ടിലാണ് മത്സരം. വിജയികള്‍ക്ക് അമ്പതിനായിരം രൂപയുടെ കാഷ് പ്രൈസും റണ്ണേഴ് അപ്പിന് ഇരുപത്തായ്യായിരം രൂപയുടെ കാഷ് പ്രൈസും പ്രഖ്യാപിച്ചു.

യുഎഇ കെഎംസിസി വൈസ് പ്രസിഡന്റ് ശാദുലി വളക്കൈ ഉദ്ഘാടനം ചെയ്തു. ടി.കെ. മുഹമ്മദ് കുന്നിയുടെ അധ്യക്ഷത വഹിച്ചു. ടൂര്‍ണമെന്റിന്റെ രക്ഷാധികാരികളായി ശാദുലി വളക്കൈ, ലായിന്‍ ഹംസ ഹാജി, കെ.പി. ജാബിര്‍, ഒ.കെ. നിയാസ് എന്നിവരെയും ടൂര്‍ണമെന്റ് കമ്മിറ്റി ഭാരവാഹികളായി കെ.വി. അഷ്റഫ് ചെയര്‍മാന്‍, കെ. അലി കുഞ്ഞി, വൈസ് ചെയര്‍മാന്‍ ടി.കെ. മുഹമ്മദ് കുഞ്ഞി, ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കടംബേരി, ട്രഷറര്‍ കെ.വി. സത്താര്‍ കോഓര്‍ഡിനേറ്റര്‍, എ.പി. നൌഷാദ്, കെ.വി. നൌഫല്‍, കെ.പി. സിദ്ദിക്ക്, സി. നൌഷാദ്, കണ്‍വീനര്‍മാര്‍ എന്നിവരെ തെരഞ്ഞെടുത്തു. കെ.വി. സത്താര്‍ സ്വാഗതവും അഷ്റഫ് കടംബേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള