തൈയില്‍ കുടുംബ സംഗമം 18ന്
Monday, December 14, 2015 9:16 AM IST
ദുബായി: കേരളത്തിലെ പ്രമുഖ കുടുംബമായ തൈയില്‍ കുടുംബത്തിന്റെ കുടുംബസംഗമം സംഘടിപ്പിക്കുന്നു.

കേരളത്തില്‍ വിവിധ ജില്ലകളിലും ഗള്‍ഫ് രാജ്യങ്ങളിലും തൈയില്‍ കുടുംബ സംഗമം നടന്നു കൊണ്ടിരിക്കുകയാണ്. തൈയില്‍ ഫാമിലി ഓര്‍ഗനൈസേഷന്‍ (ടിഎഫ്ഒ) എന്ന പേരിലാണ് സംഗമം നടകുന്നത്. ഇതിന്റെ ഭാഗമായി ദുബായില്‍ ഡിസംബര്‍ 18ന് (വെള്ളി) രാത്രി ഏഴിന് ഖിസൈസിലുള്ള നെല്ലറ റസ്ററന്റില്‍ സംഗമം നടക്കും. ദുബായില്‍ ഉള്ള എല്ലാ തൈയില്‍ കുടുംബാംഗങ്ങളും പങ്കെടുക്കണമെന്നു ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 050 5546756.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍