നോട്ടം ഫെസ്റിവല്‍: 'വെട്ടത്തിനെന്തൊരു വെളിച്ചം' മികച്ച ചിത്രം
Monday, December 14, 2015 9:14 AM IST
കുവൈത്ത്: കേരള അസോസിയേഷന്‍ കുവൈത്ത് സംഘടിപ്പിച്ച കണിയാപുരം രാമചന്ദ്രന്‍ 'നോട്ടം 2015' ഷോര്‍ട്ട് ഫിലിം ഫെസ്റിവലില്‍ സിയാദ് നൂര്‍ സംവിധാനം ചെയ്ത 'വെട്ടത്തിനെന്തൊരു വെളിച്ചം' മികച്ച ഹ്രസ്വചിത്രത്തിനുള്ള ഗ്രാന്‍ഡ് ജൂറി പുരസ്കാരം സ്വന്തമാക്കി.

നിഷാദ് കാട്ടൂരിന്റെ അവിരാമം മികച്ച പ്രവാസി ഹ്രസ്വചിത്ര പുരസ്കാരം നേടിയപ്പോള്‍ ഓഡിയന്‍സ് പോളിലൂടെ സീതാരാജിന്റെ ക്ളേ മികച്ച ജനകീയ ഹ്രസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. 'വെട്ടത്തിനെന്തൊരു വെളിച്ചം', 'എംഎഫ്ഇഒ' എന്നിവയൊരുക്കിയ സിയാദ് നൂര്‍ മികച്ച സംവിധായകനായും അനീഷ് മേനോന്‍ (എംഎഫ്ഇഒ) മികച്ച നടനായും സന്ധ്യ ഷിജിത്ത് (ക്ളേ) മികച്ച നടിയായും അമാനി അസ്മ (ക്ളേ) മികച്ച ബാലതാരമായും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു പുരസ്കാരങ്ങള്‍: സൌണ്ട് ഡിസൈനിംഗ് ജോണി ജോണ്‍സണ്‍ (വെട്ടത്തിനെന്തൊരു വെളിച്ചം), എഡിറ്റിംഗ്: ദീപു മുണ്ടക്കല്‍ (സിഗ്നേജ്), തിരക്കഥ: മുഹമ്മദ് സാലിഹ് (എംഎഫ്ഇഒ). സ്പെഷല്‍ ജൂറി പുരസ്കാരങ്ങള്‍: ഹ്രസ്വചിത്രം: കലികാലം (രാജേഷ് കെഎംപിഎല്‍എ), നടി: മിനി സതീഷ് (അവിരാമം), ബാലതാരം: അഭിഷേക് സതീഷ് (മൈ ചൈല്‍ഡ്ഹുഡ്). അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന മത്സരത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരായ സണ്ണി ജോസഫ്, സി.എസ്. വെങ്കിടേശ്വരന്‍, മണിലാല്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍