കായിക താരങ്ങള്‍ക്കു സ്വീകരണം നല്‍കി
Monday, December 14, 2015 9:13 AM IST
ദുബായി: യുഎഇ ദേശിയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇസ്ലാഹി സ്പോര്‍ട്സ് മീറ്റില്‍ ഓവറോള്‍ കിരീടം നേടിയ ദുബായി ഇസ്ലാഹി സെന്റര്‍ കായിക താരങ്ങള്‍ക്ക് സ്വീകരണവും സമ്മാനവിതരണവും നടത്തി.

ദുബായി ഹംരിയ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി യുഎഇ ടെലികോം റെഗുലേറ്ററി അഥോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സാലിം ഖമീസ് അല്‍ ഷൈര്‍ അല്‍ സുവൈദി ഉദ്ഘാടനം ചെയ്തു. യുഎഇ ഇസ്ലാഹി സെന്റര്‍ നടത്തിയ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുള്‍പ്പെടെ ഉന്നത വിജയം നേടിയ ദുബായി എമിറേറ്റിലെ മത്സരാര്‍ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ അഹ്മദ് സനദ് അല്‍ സുവൈദി, സയിദ് ബില്‍ ഖുബൈസി എന്നിവര്‍ വിതരണം ചെയ്തു.

ദുബായി ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് മുജീബ് എടവണ്ണ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ വാഹിദ് മയ്യേരി, ഖാലിദ് മദനി, യൂസുഫ് താനാളൂര്‍, അബ്ദുല്‍ വാഹിദ് തിക്കോടി, മുജീബുറഹ്മാന്‍ പാലത്തിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.