പ്രവാസി സാംസ്കാരിക വേദി കലണ്ടര്‍ പുറത്തിറങ്ങി
Monday, December 14, 2015 9:07 AM IST
റിയാദ്: പ്രവാസി സാംസ്കാരിക വേദി നസീം ചാപ്റ്റര്‍ 2016 ലേക്കുള്ള 12 പേജുള്ള ബഹുവര്‍ണ കലണ്ടര്‍ പുറത്തിറങ്ങി.

ജറീര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് പ്രവാസി സാംസ്കാരിക വേദി കലണ്ടര്‍ മലാസ് ഭരത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ജറീര്‍ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍ അക്തര്‍ പ്രവാസി സാംസ്കാരിക വേദി പ്രസിഡന്റ് സാജു ജോര്‍ജി നു കോപ്പി നല്‍കി പ്രകാശന കര്‍മം നിര്‍വഹിച്ചു.

തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ പ്രവാസി സാംസ്കാരികവേദി രൌധ മേഖല പ്രസിഡന്റ് നിബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജറീര്‍ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍ അക്തര്‍ ആശംസ പ്രസംഗം നടത്തി. പ്രവാസി സാംസ്കാരിക വേദി റിയാദ് പ്രസിഡന്റ് സാജു ജോര്‍ജ്, ജറീര്‍ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സുമന്‍ എന്നിവരും ആശംസ പ്രസംഗം നടത്തി. പ്രവാസി സാംസ്കാരിക വേദി രൌധ മേഖല സെക്രട്ടറി സിദ്ദിഖ് ആലുവ സ്വാഗതം ആശംസിച്ചു. ബഷീര്‍ പാണക്കാട് നന്ദി പറഞ്ഞു.