വലിയങ്ങാടി മഹല്ല് കമ്മിറ്റി പതിനാറാം വാര്‍ഷികമാഘോഷിച്ചു
Monday, December 14, 2015 7:26 AM IST
റിയാദ്: മലപ്പുറം വലിയങ്ങാടി മഹല്ല് സാധു സംരക്ഷണ സമിതിയുടെ പതിനാറാം വാര്‍ഷികവും ജനറല്‍ ബോഡിയോഗവും ബത്ഹയിലെ റിമാല്‍ ഹൌസില്‍ നടന്നു. പരിപാടി ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനം ഉറവ വറ്റാത്ത സമ്പാദ്യം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ റിമാല്‍ സെക്രട്ടറി മുഹമ്മദ് പൊന്‍മള, മജീദ് പി.സി എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് നടുത്തൊടി അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി കൊട്ടേക്കോടന്‍ അബ്ദുല്‍ റഷീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പതിനാറു വര്‍ഷമായി മഹല്ലിലെ നിര്‍ധനര്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന കമ്മിറ്റി വീടു വെയ്ക്കുന്നതിനും, ചികിത്സക്കും, പഠനത്തിനും, വിവാഹത്തിനും തുടങ്ങി നിരവധി വിഷയങ്ങളില്‍ ബുദ്ധിമുട്ടുന്നവരെ സഹായിച്ചു വരുന്നു. 2015 ല്‍ അറുപതോളം പേര്‍ക്ക് ധനസഹായം നല്‍കാന്‍ സാധിച്ചതായി സെക്രട്ടറി പറഞ്ഞു. ആറുവര്‍ഷമായി ഓരോ വര്‍ഷവും ഓരോ വീട് എന്ന പദ്ധതി മുടക്കമില്ലാതെ തുടര്‍ന്ന് വരുന്നു.

ചടങ്ങില്‍ ബഷീര്‍ അറബി സദസ്സിനായി പ്രശ്നോത്തരി അവതരിപ്പിച്ചു. ഷഫീഖ് നയിച്ച ടീം പ്രശ്നോത്തരിയില്‍ ഒന്നാം സമ്മാനവും മുനീര്‍ കമ്പര്‍ നയിച്ച ടീം രണ്ടാം സ്ഥാനവും നേടി. പുതിയ ഭാരവാഹികളായി നടുത്തൊടി അബ്ദുല്‍ ജബ്ബാര്‍ (പ്രസിഡന്റ്), കോട്ടേക്കോടന്‍ അബ്ദുല്‍ റഷീദ് (സെക്രട്ടറി), നാസര്‍ വടാക്കുളം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഉപദേശക സമിതി ചെയര്‍മാനായി ഹംസക്കുട്ടി പെരുവന്‍കുഴിയിലിനേയും മറ്റ് ഭാരവാഹികളായി മൊയ്തീന്‍ കോയ, ബഷീര്‍ പറമ്പില്‍, അലവി തൊരപ്പ, ഹമീദ് ചോലക്കല്‍ (വൈ. പ്രസിഡന്റ്), കമ്പര്‍ മുനീര്‍, കളപ്പാടന്‍ ബഷീര്‍, റസാക്ക് കാടേങ്ങല്‍, ഉപ്പൂടന്‍ നയിം (ജോ. സെക്രട്ടറി), വാളന്‍ ഫിറോസ് ബാബു (ജോ. ട്രഷറര്‍), അവുലന്‍ മൊയ്തീന്‍ മുസ്ല്യാര്‍, കരീം കലയത്ത്, നാസര്‍, പൂവര്‍തൊടി കുഞ്ഞിമുഹമ്മദ്, മുജീബ് കെ.കെ, അബൂബക്കര്‍ തൊരപ്പ, മുസ്ല്യാര്‍ ലത്തീഫ്, കണ്ണാട്ടി ബഷീര്‍ (ഉപദേശക സമിതിയംഗങ്ങള്‍) എന്നിവരേയും തെരഞ്ഞെടുത്തു. നാസര്‍ വടാക്കുളം, മുഹമ്മദ് ഷഫീഖ് കെ.കെ, പറമ്പില്‍ ബഷീര്‍, കെ.കെ സാജു മന്‍സൂര്‍, റഷീദ് പൂളക്കണ്ണി, കണ്ണന്‍തൊടി സാദിഖലി, വരിക്കോടന്‍ സജാസ്, മങ്കരത്തൊടി സഹീര്‍, നാസര്‍ പറമ്പില്‍, ജംഷാദ് മങ്ങാടന്‍ എന്നിവര്‍ വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരാണ്. മുഹമ്മദ് പൊന്‍മള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വി.വി റാഫി ഹാജിയാര്‍പള്ളിക്ക് യാത്രയയപ്പ് നല്‍കി. വലിയങ്ങാടി മഹല്ല് കമ്മിറ്റിയുടെ മെമെന്റോ മുഹമ്മദ് പൊന്‍മളയും റിയാദ് മലപ്പുറം കൂട്ടായ്മയുടെ ഉപഹാരം മജീദ് കാളമ്പാടിയും യുവര്‍ ചോയ്സ് പ്രശ്നോത്തരി ട്രോഫി ബഷീര്‍ അറബിയും നല്‍കി. മുഹമ്മദ് റയ്യാന്‍ റഷീദ്, ആയിഷ നൌറിന്‍ എന്നിവര്‍ ഖിറാഅത്ത് നടത്തി. മൊയ്തീന്‍ കോയ സ്വാഗതവും കമ്പര്‍ മുനീന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍