സാമ്പത്തിക അച്ചടക്ക ക്ളാസ് സംഘടിപ്പിച്ചു
Monday, December 14, 2015 7:25 AM IST
ജിദ്ദ: സിജി കമ്യൂണിറ്റി ലീഡര്‍ഷിപ് പ്രോഗ്രാമിന്റെ (സിഎപി) ഭാഗമായുള്ള പ്രതിമാസ പരിപാടിയില്‍ പ്രവാസികളുടെ സാമ്പത്തിക അച്ചടക്കത്തിന്റെ അനിവാര്യതയെക്കുറിച്ച് വിശദീകരിച്ച് 'നിങ്ങള്‍ വിദ്യാസമ്പനായ ദരിദ്രനോ അതോ, വിദ്യാസമ്പനില്ലാത്ത ധനികനോ' എന്ന വിഷയം എം.എം ഇര്‍ഷാദ് അവതരിപ്പിച്ചു. പ്രസിഡന്റ് അബ്ദുല്‍ അസീസ് തങ്കയത്തില്‍ അധ്യക്ഷത വഹിച്ചു. റഷീദ് അമീര്‍ പരിപാടി നിയന്ത്രിച്ചു. പ്രസംഗ പരിശീലന പരമ്പരയില്‍ നാസര്‍ വേങ്ങര, ഷാഹിദ് തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു. ഷാഹിദ് മലയിലും ജാബിര്‍ അബ്ദുല്‍ ഖാദറും അവലോകനം നടത്തി. ഭാഷാ പരിജ്ഞാന സെഷന് താലിഷ് മുഹമ്മദും ടേബിള്‍ ടോപികിന് താഹിര്‍ ജാവീദും നേതൃത്വം നല്‍കി. പി.കെ. അലവിക്കുട്ടി ടൈമിംഗ് നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍