മട്ടന്നൂര്‍ മണ്ഡലം കെഎംസിസി കലര്‍ പ്രകാശനം ചെയ്തു
Monday, December 14, 2015 7:22 AM IST
റിയാദ്: മട്ടന്നൂര്‍ മണ്ഡലം കെഎംസിസി ഹരിത സാന്ത്വനം 2016 കലര്‍ റമാദ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യാക്കൂബ് തില്ലങ്കേരി പ്രകാശനം ചെയ്തു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നീര്‍വേലി വാര്‍ഡില്‍ യുഡിഎഫ് വിജയത്തിന് നേതൃത്വം നല്‍കിയ വൈസ് ചെയര്‍മാന്‍ പി.എം. കുഞ്ഞാലിക്കുട്ടിയെ യോഗം അഭിനന്ദിച്ചു. എന്‍.എന്‍ നാസര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മട്ടന്നൂര്‍ കുഴിക്കലില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ബൈത്തുല്‍ റഹ്മയുടെ താക്കോല്‍ദാനം ജനുവരിയില്‍ നടത്താനും കെഎംസിസി സുരക്ഷാ പദ്ധതി വന്‍ വിജയമാക്കാനും യോഗം തീരുമാനിച്ചു. ഷഫീഖ് മട്ടന്നൂര്‍ സ്വാഗതവും ലിയാഖത് നീര്‍വേലി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍