അധ്യാപക അവാര്‍ഡുകള്‍ സമ്മാനിച്ചു
Saturday, December 12, 2015 11:56 AM IST
മസ്കറ്റ്: ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളിലെ മികച്ച അധ്യാപകര്‍ക്കുള്ള നവീന്‍ ആഷര്‍കാസി 2015 അവാര്‍ഡുകള്‍ ഇന്ത്യന്‍ സ്കൂള്‍ മസ്കറ്റില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു.

ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകനായ ജോസഫ് പ്രഭു, പ്രിയ ഡയസ് (കെജി സെക്ഷന്‍ സോഹാര്‍), ശശികല പ്രഭാത്കുമാര്‍ (പ്രൈമറി, വൈസ് പ്രിന്‍സിപ്പല്‍, വാദി അല്‍ കബീര്‍), എസ്കലിന്‍ ഗോണ്‍സാല്‍വസ് (മിഡില്‍, മസ്കറ്റ്), രശ്മികുമാര്‍ (സെക്കന്‍ഡറി, സീബ്), പി.വി.ഗോപിനാഥന്‍ (കോസ്കോളസ്റിക്, ഡാര്‍സയിറ്റ്), രജനി അനില്‍കുമാര്‍ (ബുറൈമി), ശ്രീപ്രിയ സുന്ദര്‍ (മസ്കറ്റ്), അര്‍ത്തി ലുത്ര (സീബ്), ചിദംബരം രാമസാമി (സൂര്‍), സോമസുന്ദരം (സൂര്‍) എന്നിവരാണ് അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്. 67 അധ്യാപകരാണ് അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടത്.

ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്െട മുഖ്യാഥിതിയായിരുന്ന ചടങ്ങില്‍, ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡോ.ഷറീഫ ഖാലിദ് സായിദ്, ചെയര്‍മാന്‍ ഓഫ് ബോര്‍ഡ് വില്‍സണ്‍ ജോര്‍ജ്, ബോര്‍ഡ് ഉപദേശകന്‍ റിട്ട. കമാന്‍ഡര്‍ മാത്യു ഏബ്രഹാം, കിരണ്‍ ആഷര്‍, ബോര്‍ഡ് സഹ ഉപദേശകന്‍ ഡോ.അലക്സ് സി. ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം