തൃശൂര്‍ ജില്ലാ സൌഹൃദ വേദി കലണ്ടര്‍ പ്രകാശനം ചെയ്തു
Saturday, December 12, 2015 10:29 AM IST
റിയാദ്: സൌദി അറേബ്യയിലെ അറിയപ്പെടുന്ന ജീവകരു
ണ്യ സംഘടന ആയ തൃശൂര്‍ ജില്ലാ സൌഹൃദ വേദി 2016 ലെ സംഘടനയുടെ കലണ്ടര്‍ പ്രകാശനം ചെയ്തു.

പ്രസിഡന്റ് ജോണ്‍ റാല്‍ഫ്, കൌണ്‍സിലര്‍ ജോസ് കിടഗനു നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ തുടര്‍ ചികിത്സാര്‍ഥം നാട്ടില്‍ പോയ മെംബര്‍ സതീഷിനുള്ള ധനസഹായവും കൈമാറി.

യോഗത്തില്‍ അനില്‍ നാട്ടിക, ലോറന്‍സ്, ധനഞ്ജയകുമാര്‍, ശങ്കരവാര്യര്‍, ഷൈജു, ഗിരിജന്‍, പ്രകാശ്, സുരേഷ് ശങ്കര്‍ എന്നിവരും സന്നിഹിതരായിരുന്നു.