സമസ്ത ബഹറിന്‍ കലണ്ടര്‍ പുറത്തിറങ്ങി
Saturday, December 12, 2015 10:26 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ച 2016 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം മനാമ സമസ്ത മദ്രസയില്‍ നടന്ന പ്രകാശനകര്‍മ്മം ഗഫൂര്‍ അല്‍ വാലിക്ക് കോപ്പി നല്‍കി സമസ്ത ബഹറിന്‍ കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി നിര്‍വഹിച്ചു.

ബഹറിന്‍ നമസ്കാര സമയമടക്കം സുപ്രധാന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബഹുവര്‍ണ കലണ്ടര്‍ സൌജന്യ നിരക്കില്‍ സമസ്ത കേന്ദ്ര ഏരിയ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: 17227975.