മാസ് റിയാദ് കലണ്ടര്‍ പ്രകാശനം ചെയ്തു
Saturday, December 12, 2015 10:25 AM IST
റിയാദ്: മുക്കം ഏരിയ സര്‍വീസ് സൊസെറ്റി (മാസ്) റിയാദ് ഘടകത്തിന്റെ അടുത്ത വര്‍ഷത്തേക്കുള്ള കലണ്ടര്‍ പ്രകാശനം ചെയ്തു.

ബത്ഹയില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെ.സി. ഷാജുവിനു നല്‍കി ഫോര്‍വേര്‍ഡ് ലോജിസ്റ്റിക്സ് മാനേജര്‍ നജീബ് ഷാ കൊടിയത്തൂര്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു.

മാസ് പ്രസിഡന്റ് കെ.ടി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കോഓര്‍ഡിനേറ്റര്‍ അഹമ്മദ് കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.സി. മുഹമ്മദ് ഷെരീഫ്, സി.കെ. ഷിഹാബ് അല്‍ മദീന, കെ.പി. ജബാര്‍, അഷ്റഫ് പേക്കാടന്‍, ഫൈസല്‍ നെല്ലിക്കാപറമ്പ്, പി.പി. യൂസഫ്, സുബൈര്‍ കാരശേരി, മുസ്തഫ അബ്ദുള്ള, ഷമീല്‍, മന്‍സൂര്‍ നെല്ലിക്കാപറമ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.സി. ഷാജു സ്വാഗതവും അലി പേക്കാടന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍