ക്യൂട്ടീക് പത്താമത് വാര്‍ഷികം ആഘോഷിക്കുന്നു
Friday, December 11, 2015 10:20 AM IST
ദോഹ: ഖത്തറിലെ ചെറിയ വരുമാനക്കാരായ പ്രവാസി കാസര്‍ഗോഡുകാരുടെ സമ്പാദ്യ ശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട കാസര്‍ഗോഡന്‍ കൂട്ടായ്മയായ 'ക്യൂട്ടീക്' പത്താമത് വാര്‍ഷികം ആഘോഷിക്കുന്നു.

ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന വാര്‍ഷികാഘോഷത്തിനു ഫെബ്രുവരി രണ്ടാം വാരത്തില്‍ തുടക്കം കുറിക്കും. ക്യൂട്ടീക് അംഗമായിരിക്കെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കി വരുന്ന ക്ഷേമ നിധിയില്‍നിന്നുള്ള ധന സഹായം അബ്ദുല്‍ ബഷീര്‍ മുഹമ്മദ് മഞ്ചേശ്വരം, മുഹമ്മദ് അബ്ദുല്‍ ഷുക്കൂര്‍ കാസര്‍ഗോഡ് എന്നിവരുടെ കുടുംബത്തിനു നല്‍കും

ചെയര്‍മാന്‍ എം.പി. മുഹമ്മദ് ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ എം. ലുഖ്മാനുല്‍ ഹക്കീം സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആദം കുഞ്ഞി തളങ്കര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യുസുഫ് ഹൈദര്‍, പി.എ. മഹമൂദ്, സത്താര്‍ ബങ്കരക്കുന്ന്, പി.എസ്. ഹാരിസ്, ടി.എം. ഷംസുദ്ദീന്‍, കാദര്‍ ഉദുമ, കെ.എസ്. അബ്ദുള്ള കുഞ്ഞി, ഷാഫി മാടന്നൂര്‍, എം.എസ്. ഷഹീന്‍, മൊയ്തീന്‍ ആദൂര്‍, അബ്ദുള്ള ദേലംബാടി എന്നിവര്‍ സംബന്ധിച്ചു. എക്സിക്യൂട്ടീവ് സെക്രട്ടറി അബ്ദുള്ള ത്രീ സ്റാര്‍ നന്ദി പറഞ്ഞു.