മനാമയില്‍ സമസ്ത ബഹറിന്‍ മീലാദ് കാമ്പയിന്‍ ഉദ്ഘാടനം ഡിസംബര്‍ 11ന്
Friday, December 11, 2015 8:24 AM IST
മനാമ: തിരു നബി(സ) സഹിഷ്ണുതയുടെ സ്നേഹദൂതര്‍ എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കമ്മിറ്റി ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് കാമ്പയിന്റെ ഉദ്ഘാടനം ഡിസംബര്‍ 11നു (വെള്ളി) രാത്രി ഒമ്പതിനു മനാമയില്‍ നടക്കും.

ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ 12 -ാം രാവ് വരെ, മനാമയിലെ സമസ്ത കേന്ദ്ര മദ്രസ ഹാളിലും വിവിധ ഏരിയ കേന്ദ്രങ്ങളിലും പ്രവാചക പ്രകീര്‍ത്തനങ്ങളും പ്രഭാഷണങ്ങളുമടങ്ങുന്ന മൌലിദ് സദസുകള്‍ നടക്കും. തുടര്‍ന്ന് റബീഉല്‍ അവ്വല്‍ 12നു വിപുലമായ മൌലിദ് സദസ് മനാമയിലെ പള്ളിയില്‍ നടക്കും.

ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സമസ്ത ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ ചടങ്ങുകളിലായി ബഹറിനിലെ മത,സാമൂഹിക,രാഷ്ട്രീയ രംഗത്തെ പ്രമുഖരും സ്വദേശി പ്രമുഖരും സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിനായി സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ മുഖ്യ രക്ഷാധികാരിയും ജനറല്‍ സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ് ചെയര്‍മാനുമായി വിപുലമായ ഒരു സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്െടന്നു ഭാരവാഹികള്‍ അറിയിച്ചു.