'എന്‍ഹാന്‍സ് 2015' സമാപിച്ചു
Thursday, December 10, 2015 10:20 AM IST
ദുബായി: കെഎംസിസി വനിതാവിംഗ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഏകദിന ശില്‍പശാല 'എന്‍ഹാന്‍സ് 2015' അറിവിന്റെയും ആഹ്ളാദത്തിന്റെയും അലകള്‍ ഉണര്‍ത്തി സമാപനം കുറിച്ചു.

ഫ്ളാറ്റിന്റെയും സ്കൂളിന്റെയും നാല് ചുമരുകള്‍ക്കുള്ളില്‍ നിന്നും സൌഹൃദത്തിന്റെയും സംവാദത്തിന്റെയും പുതിയ പാഠങ്ങള്‍ നല്‍കിയ ശില്പശാല, സംഘാടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും മികവുറ്റതായി. ജീവിതത്തിന്റെ അര്‍ഥവും അനന്തസാധ്യതകളും മനസിലാക്കാന്‍ ക്രിയാത്മകതയുടെ പ്രാധാന്യം അനുഭവങ്ങളിലൂടെ വിവരിച്ച സീത സാഗരന്‍ (ഠഛഅടഠ ങഅടഠഋഞട ഭട ഇഞഋഅഠകഢകഠഥ), മത്സരങ്ങളുടെ ലോകത്ത്, പ്രചോദനവും സ്വയം പര്യാപ്തതയും അഭിരുചിക്കൊത്തുള്ള തെരഞ്ഞെടുപ്പും ഒരുവ്യക്തിക്ക് മുമ്പില്‍ തുറന്നുകാട്ടുന്ന അവസരങ്ങളെ സരസമായി അവതരിപ്പിച്ച ശ്രീവിദ്യ സന്തോഷ് (ഇഅഘകആഞക ഠഞഅകചകചഏ ഇഋചഠഞഋ), കൌമാരത്തിന്റെ സങ്കീര്‍ണതകളെ തരണം ചെയ്യാന്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ സഹായിച്ച ഡോ. ദീപക് ജയദേവന്‍ (ആഘഡഋ ആഋഘഘ ങഋഉകഇഅഘ ഇഋചഠഞഋ) എന്നീ അധ്യാപകര്‍ പ്രായോഗികമായ അറിവിന്റെ വിവിധ തലങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി തുറന്നു.

ദുബായി, ഷാര്‍ജ അജ്മാന്‍ എന്നീ എമിറേറ്റുകളില്‍നിന്നു മുന്‍കൂട്ടി രജിസ്റര്‍ ചെയ്ത പത്തിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള നൂറ് കുട്ടികള്‍ പങ്കെടുത്ത ശില്പ ശാലയില്‍, ഹിഷാം മുനീര്‍ മികച്ച ക്യാമ്പ് അംഗമായി.

തുടര്‍ന്നു നടന്ന സമാപന യോഗത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ജനറല്‍സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, അഡ്വ. സാജിദ്, ഹനീഫ് കല്‍മാട്ട, വനിതാവിംഗ് ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.

ദുബായി കെഎംസിസി വനിതാ വിംഗ് പ്രസിഡന്റും ക്യാമ്പ് ഡയറക്ടറുമായ റീന സലിം പരിപാടികള്‍ നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി നാസിയ ഷബീര്‍ സ്വാഗതവും ട്രഷറര്‍ സഫിയ മൊയ്തീന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍