ആര്‍ഐസിസി ദഅവ സമ്മേളനം ഡിസംബര്‍ 11ന്
Thursday, December 10, 2015 10:17 AM IST
റിയാദ്: പ്രവാചക സ്നേഹം ശരിയും തെറ്റും എന്ന വിഷയത്തില്‍ റിയാദ് ഇസ്ലാഹി കോഓര്‍ഡിനേഷന്‍ കമ്മിറ്റി (ആര്‍ഐസിസി) ദഅവ വിഭാഗം സംഘടിപ്പിക്കുന്ന ദഅവ സമ്മേളനം ഡിസംബര്‍ 11ന് (വെള്ളി) എക്സിറ്റ് 8 ലുള്ള ഡ്രീംസ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം അഞ്ചിന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രമുഖ പണ്ഡിതന്‍ സലാഹുദ്ദീന്‍ അയൂബി ചുഴലി മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ സുഫിയാന്‍ അബ്ദുസലാം, ഉമര്‍ ഫാറൂഖ് മദനി, മുബാറക് സലഫി, ഉമര്‍ ശരീഫ്, റാഫി സ്വലാഹി, ഇഖ്ബാല്‍ കൊല്ലം, യൂസുഫ് സ്വലാഹി എന്നിവര്‍ സംസാരിക്കും. ക്യൂഎച്ച്എല്‍സി മിഡ് ടേം ഓപ്പണ്‍ ബുക്ക് പരീക്ഷയുടെ പ്രശ്നോത്തരിയുടെ പ്രകാശനം ഉമ്മര്‍ കൂള്‍ടെക് നിര്‍വഹിക്കും.

സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യങ്ങള്‍ ഒരിക്കിയിട്ടുള്ളതായി ദഅവ വിഭാഗം ചെയര്‍മാന്‍ റാഫി സ്വലാഹി, കണ്‍വീനര്‍ സമീര്‍ കല്ലായി എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 0552199799, 0508605300.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍