അമ്മിനിക്കാട് യുഎഇ കൂട്ടായ്മ
Thursday, December 10, 2015 9:20 AM IST
ദുബായി: പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശികളുടെ യുഎഇയിലുള്ള പ്രവാസികള്‍ അമ്മിനിക്കാട് യുഎഇ കൂട്ടായ്മ രൂപീകരിച്ചു.

ഡിസംബര്‍ മൂന്നിന് (വ്യാഴം) ദുബായി കിസീസില്‍ നടന്ന യോഗത്തില്‍ എ.കെ. ഷംസു അധ്യക്ഷത വഹിച്ചു. അലി മലയില്‍, ശാഹുല്‍ പാക്കത്ത്, എം.ടി. ഉബൈദ്, പി.കെ. ഷമീര്‍, ഷിഹാബ് ചേരിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്നു എം.സി. ബഷീര്‍ (പ്രസിഡന്റ്), എ.കെ. ഷംസു (സെക്രട്ടറി), എം.സി. അബ്ദു (ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായും തെരഞ്ഞെടുത്തു. നവാസ് ഹുദവി പ്രാര്‍ഥന നടത്തി. എം.സി. അബ്ദു നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: നിഹ് മത്തുള്ള തൈയില്‍