വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ജാഗരൂകരാവുക: കല കുവൈത്ത്
Thursday, December 10, 2015 9:19 AM IST
കുവൈത്ത് സിറ്റി: കേരളീയ മനസില്‍ വിദ്വേഷത്തിന്റെ വിഷ വിത്തുക്കള്‍ പാകുന്നവരെ തിരിച്ചറിയാനും വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ജാഗരൂകരാകാനും കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്തിന്റെ മുപ്പത്തി ഏഴാമത് കേന്ദ്ര വാര്‍ഷിക സമ്മേളനത്തിനു മുന്നോടിയായുള്ള വിവിധ യൂണിറ്റ് വാര്‍ഷിക സമ്മേളനങ്ങള്‍ അംഗീകരിച്ച പ്രമേയങ്ങള്‍ ആഹ്വാനം ചെയ്തു.

അബാസിയ-ഇ, ഹസാവി, ജലീബ്, അബാസിയ-ഡി, മംഗഫ്, മഹബുള്ള-ഇ, ഫഹീല്‍ സിറ്റി, മഹബുള്ള -എ, മംഗഫ് -ബി, ജഹറ യൂണിറ്റ് സമ്മേളങ്ങള്‍ പൂര്‍ത്തിയായി. വിവിധ യൂണിറ്റ് സമ്മേളങ്ങള്‍ കല കുവൈത്ത് പ്രസിഡന്റ് ടി.വി. ഹിക്മത്, ആക്ടിംഗ് സെക്രട്ടറി ഷാജു വി. ഹനീഫ്, കേന്ദ്ര ഭാരവാഹികളായ സജീവ് എം. ജോര്‍ജ്, സുഗതകുമാര്‍, അനില്‍ കൂക്കിരി, ജിജോ ഡൊമനിക്, ആര്‍. നാഗനാഥന്‍, ടി.വി. ജയന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

യൂണിറ്റുകളുടെ പുതിയ ഭാരാവഹികളായി അബാസിയ -ഇ: ദിപിന്‍ ശശി (കണ്‍വീനര്‍), സി.വി. സഖറിയ, ഷിജു (ജോ. കണ്‍വീനര്‍മാര്‍).

ഹസാവിയ: പവിത്രന്‍ (കണ്‍വീനര്‍), നൌഫല്‍, ധര്‍മന്‍ (ജോ. കണ്‍വീനര്‍മാര്‍).

ജലീബ്: പി.പി.സജീവന്‍ (കണ്‍വീനര്‍) പി.ജി. നിഖില്‍, മനോജ് (ജോ. കണ്‍വീനര്‍).

അബാസിയ -ഡി: ബിജു ജോസ് (കണ്‍വീനര്‍) സുബിന്‍, രാജീവ് (ജോ. കണ്‍വീനര്‍).

മംഗഫ്: ഷാരംഗധരന്‍ (കണ്‍വീനര്‍), വിനോദ് കോനോത്ത്, ജിനു (ജോ. കണ്‍വീനര്‍മാര്‍)

മഹബുള്ള-ഇ: മോന്‍സി ജോണി (കണ്‍വീനര്‍) മുജീബ്, ജെയിന്‍ ജോസഫ് (ജോ. കണ്‍വീനര്‍മാര്‍)

ഫഹഹീല്‍ സിറ്റി: ശാനില്‍ (കണ്‍വീനര്‍) അര്‍ഷാദ്, ദര്‍മാനന്ദന്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍).

മഹബുള്ള -എ: വിജുമോന്‍ (കണ്‍വീനര്‍) ചന്ദ്രബോസ്, സൂരജ് (ജോ. കണ്‍വീനര്‍മാര്‍).

മംഗഫ് -ബി: സുകുമാരന്‍ (കണ്‍വീനര്‍) പ്രദീപ്കുമാര്‍, ജോര്‍ജ് ദേവസ്യ (ജോ. കണ്‍വീനര്‍മാര്‍).

ജഹറ: രവീന്ദ്രന്‍ (കണ്‍വീനര്‍), ബിനു, മുരളീധരന്‍ (ജോ. കണ്‍വീനര്‍മാര്‍) എന്നിവരെയും സമ്മേളനം ഭാരവാഹികളായി തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍