സ്റുഡന്‍സ് ആപ് ലോഞ്ചിംഗ് ഡിസംബര്‍ 11ന്
Thursday, December 10, 2015 8:04 AM IST
ദുബായി: മാട്ടൂല്‍ സഫാ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥികളുടെ പഠന നിലവാരവും മികവും അറിയുന്നതിനുവേണ്ടിയുള്ള സ്റുഡന്‍സ് ആപ് ലോഞ്ചിംഗും പേരന്റിംഗ് ക്ളാസും ഡിസംബര്‍ 11നു(വെള്ളി) നടക്കും.

വൈകുന്നരം ആറിന് ദുബായി ബനിയാസ് സ്ക്വയര്‍ മെട്രോ സ്റേഷനു സമീപമുള്ള റഫീ ഹോട്ടലിലാണ് ചടങ്ങ്. സയിദ് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, കെ.എം. അബാസ്, സഫാ പ്രിന്‍സിപ്പല്‍ കെ.പി. സുബൈര്‍ എന്നിവര്‍ സംബന്ധിക്കും.

വിവരങ്ങള്‍ക്ക്: റാസിക് മാട്ടൂല്‍ 0558393159.

റിപ്പോര്‍ട്ട്: കെ.എ. യഹ്യാ