ജിദ്ദ: കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും ദേശിയ ബോധം ഊട്ടിവളര്‍ത്തുന്നതിനും ഒഐസിസി ജവഹര്‍ ബാലജന വേദി കര്‍മ പദ്ധതി ആവിഷ്കരിച്ചു.
അന്തര്‍ലീനമായ നൈസര്ഗവാസനകള് പരിപോഷിപ്പിക്കുന്നതിനും ഉതകുന്ന വിധത്തില്‍ ക്യാമ്പുകളും സംഘടിപ്പിക്കുവാനും തിരുമാനിച്ചു. ഇതോടൊപ്പം എല്ലാ മാസത്തിലെ ഒരു അവധി ദിവസം കുട്ടികള്‍ക്കായി കളിമുറ്റം എന്ന പേരില്‍ ഉല്ലാസ സംഗമവും നടത്തും.
പുതിയ ഭാരവാഹികളായി ബാസിം ബഷീര്‍ (പ്രസിഡന്റ്) പൂജ ഉണ്ണികൃഷ്ണന്, ഫുഹാദ് കരീം, സമീര്‍ നജീം, രാഹുല്‍ രാജ്, സാഷിയ ഷെരീഫ് (വൈസ് പ്രസിഡന്റുമാര്‍), നബീല്‍ നൌഷാദ് (ജനറല്‍ സെക്രട്ടറി), ഏണസ്റ് ജോഷി, അലിഫ് ശഹര്ഷ, ആദില്‍ സകീര്‍, ദിയ നജീം, പ്രണവ് (സെക്രട്ടറിമാര്‍), സഹീന്‍ സാകീര്‍ (ട്രഷറര്‍) എന്നിവരെയും ചീഫ് കോ-ഓര്‍ഡിനേറ്റര്‍ (സ്പോര്‍ട്സ്) കരീം വാണിയമ്പലം, ചീഫ് കോഓര്‍ഡിനേറ്റര്‍ (ആര്‍ട്സ്) പ്രണവം ഉണ്ണികൃഷ്ണന് എന്നിവരെയും കോഓര്‍ഡിനേറ്റര്‍മാരായി മുജീബ് മുത്തേടത്ത്, സകീര്‍ ചെമ്മണ്ണൂര്‍, ഷീബ സാദ്ദിക്, ഷമീന അന്‍സാര്‍, റഫീഖ റസാക്ക്, ശഹിര്ഷ കോട്ടയം എന്നിവരെയും തെരഞ്ഞെടുത്തു.
യോഗത്തില്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ അധ്യക്ഷത വഹിച്ചു. ജോഷി വര്‍ഗീസ്, സാകീര്‍ ഹുസൈന് എടവണ്ണ, നൌഷാദ് അടൂര്‍, അനില്‍ കുമാര്‍ പത്തനംതിട്ട, സാദിക്ക് കായംകുളം, അസാബ് വര്‍ക്കല, നജീബ് മുല്ലവീട്ടില്‍, കുഞ്ഞി മുഹമ്മദ് കോടശേരി, ബഷീര്‍ പരുത്തികുന്നന്‍, ഫിറോസ് കാരക്കുന്ന്, സിദ്ദിക്ക് ചോക്കാട്, റസാക്ക് വണ്ടൂര്‍, രാജേഷ് പെരിന്തല്‍മണ്ണ, അന്‍സാര്‍, ഷരീഫ്, സുബുഹാന്‍ എന്നിവര്‍ സംസാരിച്ചു. മുജീബ് മുതേടത്ത് സ്വാഗതവും കരീം വാണിയമ്പലം നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍