മക്കയില്‍ ഇസ്ലാഹി സെന്റര്‍ കാമ്പയിന്‍ ഡിസംബര്‍ 10ന്
Thursday, December 10, 2015 8:02 AM IST
മക്ക: സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മക്ക ഘടകം 'മനുഷ്യത്വം മരിക്കരുത്, ജീവിക്കണം നമ്മളിലൂടെ' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 10ന് (വ്യാഴം) ത്രൈമാസ കാമ്പയിന്‍ സംഘടിപ്പിക്കുന്നു.

രാത്രി 10ന് ഏഷ്യന്‍ പോളിക്ളിനിക്കില്‍ നടക്കുന്ന പരിപാടി കേരള ജംഈയ്യത്തുല്‍ ഉലമ സെക്രട്ടറി മുഹമ്മദ് സലിം സുല്ലമി ഉദ്ഘാടനം ചെയ്യും.

'ആരാണ് നമ്മള്‍, ആരാകണം നമ്മള്‍' എന്ന വിഷയത്തില്‍ പണ്ഡിതനും പ്രമുഖ വാഗ്മിയുമായ മമ്മൂട്ടി മുസ്ലിയാര്‍ വയനാട് ക്ളാസെടുക്കും.

വിവരങ്ങള്‍ക്ക്: 0558314388, 0507539978

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍