ഫിഷര്‍ പത്താമത് വാര്‍ഷികം ആഘോഷിച്ചു
Thursday, December 10, 2015 7:59 AM IST
ദോഹ: ജര്‍മന്‍ കമ്പനിയായ ഫിഷര്‍ ഖത്തറിലെ വിജയകരമായ പ്രവര്‍ത്തനങ്ങളുടെ പത്താമത് വാര്‍ഷികം ദോഹ ഷെറട്ടണ്‍ ഹോട്ടലില്‍ ആഘോഷിച്ചു.

ഫിഷര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന മുന്നൂറോളം കമ്പനികളുടെ പ്രതിനിധികള്‍ സംബന്ധിച്ച പരിപാടിയില്‍ വിവിധ ഫിഷര്‍ ഉത്പന്നങ്ങളുടെ സ്വഭാവഗുണങ്ങളെ അടിസ്ഥാനപ്പെടുത്തിയ സെമിനാറും ചര്‍ച്ചകളും നടന്നു.

ഖത്തറിന്റെ അഭിമാന പദ്ധതികളായ ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മുശൈരിബ് പ്രോജക്ട് എന്നിവയിലെ വിജയകരമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും ഖത്തര്‍ മെട്രോ റെയില്‍, ഖത്തര്‍ യൂണിവേഴ്സിറ്റി, മാള്‍ ഓഫ് ഖത്തര്‍, ദോഹ പോര്‍ട്ട്, ഖത്തര്‍ യൂണിവേഴ്സിറ്റി തുടങ്ങിയ സ്വപ്ന പദ്ധതികളുടെ ഭാഗമാവുകയും ചെയ്ത ഫിഷര്‍, അഡാസ്ട്രയുമായുളള സംയുക്ത സംരംഭമമെന്ന നിലയ്ക്കു ഖത്തര്‍ മാര്‍ക്കറ്റില്‍ അടുത്ത വര്‍ഷം കൂടുതല്‍ സ്റോറേജ് സൌകര്യങ്ങളുടെ സേവനം മെച്ചപ്പെടുത്തുമെന്നു ഫിഷര്‍ സെയില്‍സ് മാനേജര്‍ എം.ആര്‍. രതീഷ് ബാബു പറഞ്ഞു.

2013 മുതല്‍ ഖത്തറിലെ നിര്‍മാണരംഗത്ത് സജീവ സാന്നിധ്യമായ അഡാസ്ട്രയുമായി സംയുക്ത സംരംഭമായാണു ഫിഷര്‍ പ്രവര്‍ത്തിക്കുന്നത്. ഇതോടെ വാണിജ്യരംഗത്ത് ഫിഷര്‍ അതിന്റെ സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ്. ഗുണനിലവാരമുള്ള ഫിഷര്‍ ഉത്പന്നങ്ങള്‍ എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിക്കുന്നതും അംഗീകാരങ്ങള്‍ നേടിയതുമാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാന്‍ ശ്രമിക്കുന്ന ഖത്തറില്‍ കമ്പനിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു.

അഡാസ്ട്ര മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അന്‍വര്‍ സാദത്ത്, ഡയറക്ടര്‍ നബീല്‍ പുത്തിലകത്ത്, ഫിഷര്‍ പ്രതിനിധികളായ കൌസും റാവത്, അഹ്മദ് തൌഫീഖ്, മുഅ്തസ,് ടെക്നിക്കല്‍ മാനേജര്‍ ഖല്‍ദൂന്‍ ബസാഹി, വെന്‍ജുവര്‍സ് റിസര്‍ച്ച് ഡയറക്ടര്‍ മിബു ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.