ചെന്നൈ പ്രളയം; സഹായഹസ്തവുമായി റിയാദ് എന്‍ആര്‍കെ ഫോറം
Thursday, December 10, 2015 7:13 AM IST
റിയാദ്: ചെന്നൈയിലുണ്ടായ പ്രളയദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കു സഹായഹസ്തവുമായി റിയാദിലെ മുഖ്യധാരാ പ്രവാസി മലയാളികളുടെ സംഘടനയുടെ പൊതുവേദിയായ എന്‍.ആര്‍.കെ വെല്‍ഫെയര്‍ ഫോറം മുന്നോട്ട് വന്നു. ഇതിനായി എന്‍ആര്‍കെ ഫോറം ജനകീയ കൂട്ടായ്മ രൂപീകരിച്ചു. എന്‍.ആര്‍.കെ ഫോറത്തിനു കീഴിലുള്ള സംഘടനകളും കൂടാതെ റിയാദിലെ ബിസിനസ് പ്രമുഖരേയും ഉള്‍പ്പെടുത്തി തമിഴ് ജനതയെ ജനതയെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നാസര്‍ കാരന്തൂര്‍, ജറോം മാത്യു, അബ്ദുള്ള വല്ലാഞ്ചിറ, മൊയ്തീന്‍ കോയ എം. തുടങ്ങിയവരെ കമ്മിറ്റി ചുമതലപ്പെടുത്തിയതായി എന്‍.ആര്‍.കെ വെല്‍ഫെയര്‍ ഫോറം ചെയര്‍മാന്‍ ബാലചന്ദ്രന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0553160228, 0504485316, 0506932970, 0567515007 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍