ജെറ്റ് മസ്കറ്റ് വിമാനങ്ങളുടെ സമയത്തില്‍ മാറ്റം
Wednesday, December 9, 2015 10:16 AM IST
മസ്കറ്റ്: തിരുവനന്തപുരം -മസ്കറ്റ്, മസ്കറ്റ്- കൊച്ചി വിമാനങ്ങളുടെ സമയത്തില്‍ മാറ്റം. ഡിസംബര്‍ പത്തു മുതല്‍ 13 വരെയുള്ള ദിവസങ്ങളിലെ വിമാനങ്ങളുടെ സമയത്തിലാണ് മാറ്റം.

പുതുക്കിയ സമയപ്രകാരം 530 ജെറ്റ് വിമാനം തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് 11.50 ന് മസ്കറ്റിലെത്തും. മസ്കറ്റില്‍ നിന്നും പുറപ്പെടുന്ന ജെറ്റ് 533 വിമാനം 11.50 നു പുറപ്പെട്ട് വൈകുന്നേരം 5.50 നു കൊച്ചിയിലെത്തും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം