കെസിസിഎന്‍എ കണ്‍വന്‍ഷന്‍ 2016; രജിസ്ട്രേഷന്‍ കിക്കോഫ് ചെയ്തു
Monday, November 30, 2015 9:20 AM IST
ടാമ്പ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെസിസിഎന്‍എ) സംഘടിപ്പിച്ച റീജണല്‍ (സൌത്ത് ഈസ്റ്) കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തില്‍ അടുത്ത വര്‍ഷം ഓഗസ്റ് നാലു മുതല്‍ ഏഴു വരെ ഹൂസ്റണില്‍ നടക്കുന്ന കെസിസിഎന്‍എ കണ്‍വന്‍ഷന്റെ രജിസ്ട്രേഷന്‍ കിക്കോഫ് ചെയ്തു.

ടാമ്പയിലെ ക്നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററില്‍ മയാമി, ടാമ്പ, അറ്റ്ലാന്റ എന്നീ യൂണിറ്റുകള്‍ പങ്കെടുത്ത ത്രിദിന സൌത്ത് ഈസ്റ് റീജണല്‍ കണ്‍വന്‍ഷനില്‍ കെസിസിഎന്‍എ നാഷണല്‍ ഭാരവാഹികളായ സണ്ണി പൂഴിക്കാല, ജോസഫ് ഉപ്പൂട്ടില്‍, പയസ് വേളൂപ്പറമ്പില്‍, ജോസ് എടാട്ടുകുന്നേല്‍, സഖറിയ ചേലക്കല്‍ എന്നിവരോടൊപ്പം ടാമ്പ യൂണിറ്റ് പ്രസിഡന്റ് കിഷോര്‍ വട്ടപ്പറമ്പില്‍, അറ്റ്ലാന്റ് യൂണിറ്റ് പ്രസിഡന്റ് അലക്സ് അത്തിമറ്റം, മയാമി യൂണിറ്റ് പ്രസിഡന്റ് ജൂബിന്‍ കുളങ്ങര, വിമന്‍സ് ഫോറം നാഷണല്‍ സെക്രട്ടറി ലിസി കാപറമ്പില്‍, റീജണല്‍ വൈസ് പ്രസിഡന്റ് ജയിംസ് പുളിക്കത്തൊട്ടിയില്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് രജിസ്ട്രേഷന്‍ കിക്കോഫ് സംഘടിപ്പിച്ചത്.

രണ്ടു വര്‍ഷത്തിലൊരക്കല്‍ നടക്കുന്ന കെസിസിഎന്‍എ കണ്‍വന്‍ഷനുകള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും വമ്പിച്ച ജനപങ്കാളിത്തംകൊണ്ടും എപ്പോഴും ജനശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പ്രാതിനിധ്യം പ്രതീക്ഷിക്കുന്ന ഹൂസ്റണ്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി കെസിസിഎന്‍എ നാഷണല്‍ പ്രസിഡന്റ് സണ്ണി പൂഴിക്കാലയുടെ നേതൃത്വത്തില്‍ ദേശീയ ഭാരവാഹികളും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അജിത് കുളത്തില്‍ കരോട്ടും വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വിവിധ യൂണിറ്റുകളിലെ കിക്കോഫുകള്‍ വരും ദിവസങ്ങളില്‍ നടത്തുന്നതാണെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജിമ്മി കണിയാലി