എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ അഞ്ചിന്
Monday, November 30, 2015 9:19 AM IST
വാഷിംഗ്ടണ്‍ ഡിസി: മേരിലാന്‍ഡ്, വെര്‍ജീനിയ, വാഷിംഗ്ടണ്‍ ഡിസി ഏരിയായിലെ ക്രൈസ്തവ കൂട്ടായ്മയായ എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ക്രിസ്ത്യന്‍സിന്റെ ഇരുപത്തിമൂന്നാമത് സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ അഞ്ചിന് (ശനി) ആഘോഷിക്കുന്നു.

മേരിലാന്റില്‍ സില്‍വര്‍ സ്പ്രിംഗിലുള്ള സതേണ്‍ ഏഷ്യന്‍ അഡ്വെന്റിസ്റ് ചര്‍ച്ചിലാണ് ആഘോഷ പരിപാടികള്‍.

മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ നടത്തുന്ന ഘോഷയാത്രയോടെയാണ് വിശിഷ്ടാതിഥികളേയും വൈദികരേയും എക്യുമെനിക്കല്‍ ഭാരവാഹികളേയും സമ്മേളനത്തിലേക്ക് ആനയിക്കും. തുടര്‍ന്നു ഫാ. തോമസ് ശാമുവലിന്റെ നേതൃത്വത്തില്‍ 14 പള്ളികളെ പ്രതിനിധീകരിച്ച് 14 വൈദികര്‍ പങ്കെടുക്കുന്ന ആരാധനയ്ക്കുശേഷം പൊതുസമ്മേളനം നടക്കും. ഫാ. തോമസ് ശാമുവല്‍ ക്രിസ്മസ് സന്ദേശം നല്‍കും. 14 അംഗ ചര്‍ച്ചുകളില്‍നിന്നുമായി മുന്നൂറിലധികം കലാകാരികളും കലാകാരന്മാരും അവതരിപ്പിക്കുന്ന കരോള്‍ സര്‍വീസ്, ക്രിസ്തുവിന്റെ തിരുപിറവിയെ അനുസ്മരിപ്പിക്കുന്ന സ്കിറ്റ്, ഡാന്‍സ് എന്നിവയും അരങ്ങേറും. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കുമെന്ന് എക്യുമെനിക്കല്‍ പ്രസിഡന്റ് ഡോ. മേഴ്സി തോമസുകുട്ടി അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഡോ. മേഴ്സ് തോമസുകുട്ടി 301 948 1513.