അമേരിക്കയില്‍ ആദ്യ അയ്യപ്പക്ഷേത്ര പ്രതിഷ്ഠാകര്‍മം നടന്നു
Monday, November 30, 2015 9:15 AM IST
ന്യൂയോര്‍ക്ക്: വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റിന്റെ അഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ വൈറ്റ് പ്ളെയിന്‍സില്‍ അമേരിക്കയിലെ ആദ്യത്തെ അയ്യപ്പ സ്വാമി പ്രധാന മൂര്‍ത്തിയായുള്ള ക്ഷേത്ര പ്രതിഷ്ഠ, സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന്റെയും പന്തളം ഇടയാണ മനയ്ക്കല്‍ മനോജ് നമ്പൂതിരിയുടെയും സതീശ് ശര്‍മയുടെയും നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.

പി.കെ. രാധാകൃഷ്ണന്‍ പോര്‍ചെസ്റര്‍, ഗണേഷ് നായര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.ജി. ജനാര്‍ദ്ദനന്‍, വൈസ് പ്രസിഡന്റ് ചന്ദ്രന്‍ താഴത്തേതില്‍, സന്തോഷ് നായര്‍, ശ്രീകാന്ത്, ഡോ. രാമന്‍ പ്രേമചന്ദ്രന്‍, രാജന്‍ നായര്‍, വാസുദേവ് പുളിക്കല്‍, സുരേന്ദ്രന്‍ നായര്‍ തുടങ്ങിവര്‍ താന്ത്രിക മുഖ്യനോടോപ്പം എത്തിയപ്പോള്‍ ഭദ്രദീപവും തലപ്പൊലിയുമായി ട്രസ്റ് സെക്രട്ടറി ഡോ. പത്മജ പ്രേം, ലളിത രാധാകൃഷ്ണന്‍, ഓമന വാസുദേവ്, തങ്കമണി പിള്ള, രുക്മണി നായര്‍, രമണി നായര്‍, സുവര്‍ണ നായര്‍, ശാമള ചന്ദ്രന്‍, ശൈലജ നായര്‍, രാജി ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ വായ്ക്കുരവയും വെസ്റ് ചെസ്റര്‍ ഒ.ഗ.ട ന്റെ ചേണ്ട മേളവും സ്വീകരണ ചടങ്ങിനു മോടി കൂട്ടി. തുടര്‍ന്ന് ക്ഷേത്ര ശില്‍പ്പി സുധാകരന്‍ നായരില്‍നിന്നു ഗുരുസ്വാമി പാര്‍ഥസാരഥി പിള്ള വിഗ്രഹം സ്വീകരിച്ച്, പരിഗ്രഹ ക്രിയകളോടെ ബ്രഹ്മശ്രീ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിനു പ്രതിഷ്ഠാനന്തര ക്രിയകള്‍ക്കായി സമര്‍പ്പിച്ചു. താന്ത്രികമുഖ്യന്മാര്‍ അയ്യപ്പ പ്രതിഷ്ഠക്കുശേഷം ഗണപതിയുടെയും ഹനുമാന്‍ സ്വാമിയുടെയും പ്രതിഷ്ഠാകര്‍മങ്ങള്‍ നടത്തി.

വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റിന്റെ ഭജനക്കൊപ്പം ഷിക്കാഗോ ശ്രുതിലായസംഘംത്തിന്റെയും ന്യൂയോര്‍ക്ക് ആനന്ദ് സംഘത്തിന്റെയും ഭക്തി ഗാനമേള പരിപാടികള്‍ക്ക് മിഴിവേകി. വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റിന്റെ മഹിളാവിഭാഗം നടത്തിയ അന്നദാനം അയ്യപ്പ അന്നദാനമയി പ്രഖ്യാപിച്ചു.

ദീപാരാധനക്കുശേഷം നടയടച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം