ഹൂസ്റണില്‍ ഓര്‍ത്തഡോക്സ് വില്ലേജിനു പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നു
Monday, November 30, 2015 6:48 AM IST
ഹൂസ്റണ്‍ : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് ഭദ്രാസന ആസ്ഥാനത്തോടനുബന്ധിച്ചു 'ഓര്‍ത്തഡോക്സ് വില്ലേജിന്റെ' പ്രാരംഭ നടപടികള്‍ ആരംഭിക്കാനായി ഭദ്രാസന ആസ്ഥാനത്ത് അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഭദ്രാസന കൌണ്‍സില്‍ തീരുമാനിച്ചു. നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനായി ഫാ. ജോയി പൈങ്ങോളില്‍, ചാര്‍ളി വര്‍ഗീസ് പടനിലം എന്നിവരെ കൌണ്‍സില്‍ ചുമതലപ്പെടുത്തി.

സെന്റര്‍ വികസനത്തോടനുബന്ധിച്ചു നിര്‍മിക്കുന്ന ചാപ്പല്‍ പ്ളാന്‍, ഫണ്ട് റൈസിംഗ്, ബജറ്റ് , 2016 വാഷിക അസംബ്ളി എന്നീ വിഷയങ്ങളും ഭദ്രാസന നടത്തിപ്പിന് ആവശ്യമായ മറ്റു വിഷയങ്ങളും കൌണ്‍സില്‍ ചര്‍ച്ച ചെയ്ത് അനുയോജ്യമായ തീരുമാനങ്ങളെടുത്തു.

അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ ബീസ്ളി ഊര്‍സ്ളേം സെന്ററില്‍ കൂടിയ കൌണ്‍സില്‍ മീറ്റിംഗില്‍ ഭദ്രാസന സെക്രടറി ഫാ. ജോയി പൈങ്ങോലില്‍, ഫാ. ശ്ളോമ്മോ ഐസക് ജോര്‍ജ്, ഫാ. മാത്യൂസ് ജോര്‍ജ്, ചാര്‍ളി വര്‍ഗീസ് പടനിലം, ജോര്‍ജ് ഗീവര്‍ഗീസ്, എല്‍സണ്‍ സാമുവേല്‍, ക്യാപ്റ്റന്‍ ജെസ്സണ്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ചാര്‍ളി പടനിലം