ഫൊക്കാന സ്റാര്‍ സിംഗര്‍ മത്സരം സംഘടിപ്പിക്കുന്നു വിജയിക്കു സിനിമയില്‍ പാടാന്‍ അവസരം
Monday, November 30, 2015 6:47 AM IST
ന്യൂയോര്‍ക്ക്: 'നല്ലത് മാത്രം കുട്ടികള്‍ക്ക്' എന്ന മുദ്രാവാക്യവുമായി ഫൊക്കാന അമേരിക്കന്‍ മലയാളികളുടെ കുട്ടികള്‍ക്കായി സ്റാര്‍ സിംഗര്‍ സംഗീതമത്സരം സംഘടിപ്പിക്കുന്നു. കുട്ടികളിലെയും യുവജനങ്ങളിലെയും സംഗീതവാസനയെ പ്രോത്സാഹിപ്പിക്കുക, അവരെ കലയുടെയും , സാഹിത്യത്തിന്റെയും മുന്‍പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ ഉദ്യമത്തിനു പിന്നിലെന്നു ഫൊക്കാന പ്രസിഡന്റ്റ് ജോണ്‍ പി ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍ക്കെ എന്നിവര്‍ അറിയിച്ചു.

ഫൊക്കാനയുടെ ആരംഭ കാലം മുതല്‍ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി കലാപരിപാടികള്‍ നടപ്പാക്കിയിട്ടുണ്ട്.പുതിയ തലമുറയിലെ സംഗീത അഭിരുചി വളര്‍ത്തുകയും മികച്ച ഗായകരാക്കി മലയാളസിനിമയുടെ ഭാഗമാക്കുക എന്ന ലക്ഷ്യവും ഫൊക്കാനയ്ക്കുണ്ട്.
അമേരിക്കയിലെ എല്ലാ റീജണിലുമുള്ള കുട്ടികള്‍ക്കു സംഗീത മത്സരത്തില്‍ പങ്കെടുക്കാം. വിവിധ റീജണിലുകളിലുമായി സ്റാര്‍ സിംഗര്‍ മത്സരം നടക്കും . അവിടെനിന്നു വിജയികളാകുന്നവര്‍ക്ക് ഫൈനല്‍ റൌണ്ടില്‍ മത്സരിക്കാം. ഫൈനല്‍ മത്സരത്തില്‍ വിജയിയെ കാത്തിരിക്കുന്നതു നിരവധി സമ്മാനങ്ങള്‍ക്ക് പുറമേ പുതിയതായി നിര്‍മിക്കുന്ന മലയാളം സിനിമയില്‍ പാടാനുള്ള അവസരവുമാണ്.

കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്താന്‍ ഉദ്ദേശിക്കുന്ന ഫൊക്കാനാ സ്റാര്‍ സിംഗര്‍ മത്സരം പുതുമയര്‍ന്ന അവതരണ ശൈലിയാല്‍ വ്യത്യസ്തമായിരിക്കുമെന്നു പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ. ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍ . ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍