എസ്ബി അലുംമ്നി ഹൈസ്കൂള്‍ എക്സലന്‍സ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
Monday, November 30, 2015 6:46 AM IST
ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കായി ഒരുദശാബ്ദക്കാലമായി നല്‍കി വരുന്ന ഹൈസ്കൂള്‍ അക്കഡേമിക് എക്സലന്‍സ് പുരസ്കാരത്തിനുള്ള ഈവര്‍ഷത്തെ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാര്‍ത്ഥികള്‍ 2014-ല്‍ അല്ലെങ്കില്‍ 2015-ല്‍ ഹൈസ്കൂള്‍ ഗ്രാജ്വേറ്റ് ചെയ്തവരായിരിക്കണം. ഇത്തവണ 2014-ലേയും, 2015-ലേയും എക്സലന്‍സ് പുരസ്കാരം ഒന്നിച്ച് നല്‍കുന്നതിനു തീരുമാനിച്ചു. അപേക്ഷകള്‍ അയയ്ക്കേണ്ട അവസാന തീയതി ഡിസംബര്‍ 18 ആണ്.

ഹൈസ്കൂള്‍ തലത്തില്‍ മികവു പുലര്‍ത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടി നല്‍കുന്ന പുരസ്കാരം ത്രിതല പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് പ്രഖ്യാപിക്കുന്നത്. പാഠ്യവിഷയങ്ങളിലെ ജി.പി.എ, എസിറ്റി സ്കോറുകള്‍, പഠ്യേതര വിഷയങ്ങളിലെ മികവുകള്‍, അപേക്ഷാര്‍ത്ഥികളുടെ മാതാപിതാക്കളുടെ സംഘടനാ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം എന്നീ പ്രക്രിയയിലൂടെയാണ് വിജയികളെ കണ്െടത്തുന്നത്. സംഘടനയിലെ വിദഗ്ധ മൂന്നംഗ സബ് കമ്മിറ്റിയാണു ഷോര്‍ട്ട് ലിസ്റ് പരിശോധിക്കുന്നത്. നിര്‍ദ്ദിഷ്ട നിലവാരം പുലര്‍ത്തുന്നവര്‍ക്കുവേണ്ടി മാത്രമായിരിക്കും പുരസ്കാരം പ്രഖ്യാപിക്കുന്നത്.

വിജയികള്‍ക്കു മാത്യു വാച്ചാപറമ്പില്‍ സ്മാരക കാഷ് അവാര്‍ഡും, പ്രശസ്തിപത്രവും സംഘടനാ രക്ഷാധികാരി റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പൌരോഹിത്യ ജൂബിലി സ്മാരക പ്രശസ്തിപത്രത്തോടുകൂടിയ പുരസ്കാരവും സമ്മാനമായി നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി കൈലാത്ത് (വെമഷശഷീലുെവ65@്യമവീീ.രീാ), ഷീബ ഫ്രാന്‍സ് (ളൃമിശമിെീി്യ8216@യെരഴഹീയമഹ.രീാ), റെറ്റി കൊല്ലാപുരം (സീഹഹമുൌൃമാ@ഴാമശഹ.രീാ ജവ 847 708 3061), ജോളി കുഞ്ചെറിയ (ഷീഹഹ്യസൌിരവലൃശമ@്യമവീീ.രീാ). പിആര്‍ഒ ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം