ക്രിസ്മസിനൊരുക്കമായി 'കെയ്റോസ്' ധ്യാനം
Saturday, November 28, 2015 9:12 AM IST
കാലിഫോര്‍ണിയ: ക്രിസ്മസിനൊരുക്കമായി 'കെയ്റോസ്' ടീം നയിക്കുന്ന കുടുംബനവീകരണ ധ്യാനം സാന്റാ അന്ന, ന്യൂ ജേഴ്സി, ഷിക്കാഗോ എന്നിവിടങ്ങളില്‍ നടക്കും.

പ്രശസ്ത ധ്യാന ഗുരുവും ആതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍ റെജി കൊട്ടാരം, ക്രിസ്തീയ ഗായകനും ഗാന സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍ എന്നിവരാണ് കെയ്റോസ് ടീമില്‍ ആത്മീയ വര്‍ഷമൊരുക്കുന്നത്.

ഡിസംബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തിലും ഡിസംബര്‍ 11, 12, 13 തീയതികളില്‍ ക്രൈസ്റ് ന്യൂ ജേഴ്സി ക്രൈസ്റ് ദി കിംഗ് ക്നാനായ കാത്തലിക് മിഷനിലും ഡിസംബര്‍ 18, 19, 20 തീയതികളില്‍ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനിലുമാണ് ധ്യാനം. സാന്റാ അന്നയിലും ഷിക്കാഗോയിലും യുവജനങ്ങള്‍ക്ക് പ്രത്യക ധ്യാനം ഉണ്ടായിരിക്കും. വചനശുശ്രൂഷയും സ്തുതി ആരാധാനയും രോഗികകള്‍ക്കായുള്ള പ്രത്യേക പ്രാര്‍ഥനയും കൌണ്‍സിലിംഗും, ഗാനശുശ്രൂഷയും ധ്യാനത്തിന്റെ ഭാഗമായിരിക്കും.

വിവരങ്ങള്‍ക്ക്: ജിസ് ജേക്കബ് 863 877 6277.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍