ന്യൂയോര്‍ക്ക് സെന്റ് സ്റീഫന്‍ ക്നാനായ ചര്‍ച്ചില്‍ ഇടവകദിനം ഡിസംബര്‍ 12ന്
Saturday, November 28, 2015 9:09 AM IST
ന്യൂയോര്‍ക്ക്: സെന്റ് സ്റീഫന്‍ ക്നാനായ ഫൊറോന പള്ളിയുടെ ഇടവകദിനവും നവീകരിച്ച അള്‍ത്താരിയുടെ കൂദാശകര്‍മ്മവും ഡിസംബര്‍ 12ന് (ശനി) വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

വൈകുന്നേരം അഞ്ചിനു നടക്കുന്ന കൂദാശകര്‍മ്മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാസഭ അമേരിക്കാ - കാനഡ എസ്കാര്‍ക് തോമസ് മാര്‍ യൌസേബിയൂസ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറും.

ആഘോഷ പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോസ് തയറയ്ക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ