മസ്കറ്റ് ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റിവലിനു തിരി തെളിഞ്ഞു
Saturday, November 28, 2015 7:58 AM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റിവലിന് മസ്കറ്റ് അമറാത്ത് പാര്‍ക്കില്‍ തിരി തെളിഞ്ഞു. ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്േടയും സംവിധായകന്‍ രഞ്ജിത് ബാലകൃഷ്ണനും ചേര്‍ന്ന് ഫെസ്റിവല്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ യാക്കൂബ് അല്‍കിയുമി (ഒമാന്‍ ടെല്‍), ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ചെയര്‍മാന്‍ ഡോ.സതീഷ് നമ്പ്യാര്‍, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജ്, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം.ജാബിര്‍, മാര്‍സ് ബദര്‍അല്‍സമ ഗ്രൂപ് എംഡി വി.ടി. വിനോദ്, ഷാഹി സ്പൈസസ് എംഡി പി. അബ്ദുല്‍ റസാഖ്, കേരള വിഭാഗം കണ്‍വീനര്‍ റെജിലാല്‍ കൊക്കാടന്‍, യുനിസ് അല്‍ബലൂഷി (മസ്കറ്റ് മുനിസിപ്പാലിറ്റി), കെ. രതീഷ്, സന്തോഷ്കുമാര്‍, ഗിരിജാ പ്രസാദ്, സന്തോഷ്പിള്ള, സി.മോഹന്‍ദാസ്, ബാബുരാജേന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കാലാവസ്ഥ അനുകൂലമായതിനാല്‍ ഇത്തവണ കൂടുതല്‍ ആളുകള്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ഉത്സവ മാമാങ്കത്തിലേക്ക് ഒഴുകിയെത്തി. കരിന്തലക്കൂട്ടം അവതരിപ്പിച്ച നാടന്‍പാട്ട്, തെയ്യം, മാപ്പിളപാട്ട്, ഉത്തരേന്ത്യന്‍ നൃത്ത രൂപങ്ങളായ ഒഡിസി, ഗര്‍ബ്ബ, ബംഗ്രാ തുടങ്ങിയവയ്ക്ക് പുറമെ കലാമേന്മയുള്ള ഒരുപിടി പരിപാടികള്‍ അരങ്ങേറി. ഭക്ഷണ സ്റാളുകള്‍, കരകൌശല സ്റാളുകള്‍, വിവിധങ്ങളായ വില്‍പന സ്റാളുകള്‍ തുടങ്ങി അമ്പതോളം സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത ശാസ്ത്ര പ്രദര്‍ശനവും നടന്നു.

സമാപന ദിനമായ ശനി വൈകുന്നേരം ഏഴിന് ഇക്കൊല്ലത്തെ കൈരളിഅനന്തപുരി അവാര്‍ഡ്, കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്മലിനു സമ്മാനിക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം