ക്നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്സ് സാന്‍ഹൊസെയില്‍ നടത്തപ്പെട്ടു
Saturday, November 28, 2015 6:54 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 20 മുതല്‍ 22 വരെ കാലിഫോര്‍ണിയായിലെ സാന്‍ഹൊസെയിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വച്ചു പ്രീമാര്യേജ് കോഴ്സ് നടത്തപ്പെട്ടു. 18 യുവതി യുവാക്കള്‍ പങ്കെടുത്ത ഈ കോഴ്സില്‍ വിവാഹിതരാകുവാന്‍ പോകുന്ന യുവതി -യുവാക്കള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഗത്ഭരായ വ്യക്തികള്‍ ക്ളാസുകള്‍ നയിച്ചു.

ഫൊറോനാ വികാരി റെവ. ഫാ. പത്രോസ് ചമ്പക്കരയുടെ നേതൃത്വത്തില്‍ ഇടവക പ്രതിനിധികള്‍ ഈ പരിപാടിയുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍, ടോണി പുല്ലാപ്പള്ളി, ജോണി തെക്കേപറമ്പില്‍, ഡോ. അജിമോള്‍ പുത്തന്‍പുരയില്‍, ജയ കുളങ്ങര, ബെന്നി കാഞ്ഞിരപ്പാറ എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ളാസുകള്‍ നയിച്ചു.

ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിലുള്ള അടുത്ത പ്രീമാര്യേജ് കോഴ്സ് മാര്‍ച്ച് നാലു മുതല്‍ ആറു വരെ ഷിക്കാഗോ സെന്റ് മേരീസ് ക്നാനാ!യ കത്തോലിക്കാ ദൈവാലയത്തില്‍ വച്ചു നടത്തപ്പെടുന്നതാണ്. ഈ കോഴ്സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 630 205 5078 എന്ന നമ്പറിലോ, ുൃലാമൃൃശമഴല@സിമിമ്യമൃലഴശീി.ൌ എന്ന ഈമെയിലിലോ ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: ബിനോയി സ്റീഫന്‍ കിഴക്കനടി