ഫ്രാന്‍സിലെ ബുര്‍ഖ നിരോധനം കോടതി ശരിവച്ചു
Friday, November 27, 2015 9:53 AM IST
പാരീസ്: മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം നിരോധിച്ച ഫ്രഞ്ച് സര്‍ക്കാരിന്റെ തീരുമാനം യൂറോപ്യന്‍ മനുഷ്യാവകാശ കോടതി ശരിവച്ചു. മുഖാവരണം മാറ്റാന്‍ വിസമ്മതിച്ചതിന് ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട സ്ത്രീ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണുകോടതി വിധി.

നാന്റെര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ക്രിസ്റ്റ്യാന്‍ ഇബ്രാഹിമിയാന്‍ എന്ന യുവതിയാണു ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍, അവര്‍ക്കെതിരേ അധികൃതര്‍ സ്വീകരിച്ച നടപടി മനുഷ്യാവകാശത്തിന്റെ ലംഘനമായി കാണാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഫ്രഞ്ച് കോടതികളില്‍ ഹര്‍ജി സ്വീകരിക്കാതെ വന്നപ്പോഴാണ് അവര്‍ യൂറോപ്യന്‍ കോടതിയെ സമീപിച്ചത്.

ഭീകരര്‍ മുഖംമറച്ചുവച്ച് ജനക്കൂട്ടത്തിനിടയില്‍ കയറി ആക്രമണം അഴിച്ചുവിടുമെന്നുള്ള പരാതിയും കോടതി കണക്കിലെടുത്താണു ബുര്‍ഖ നിരോധന ഉത്തരവിന് ബലമേകിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍