സ്വര്‍ഗറാണി ദേവാലയത്തില്‍ ശിശുദിനാഘോഷം നടത്തി
Friday, November 27, 2015 9:04 AM IST
ബംഗളൂരു: രാജരാജേശ്വരി നഗര്‍ സ്വര്‍ഗറാണി ദേവാലയത്തില്‍ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

15ന് രാവിലെ ദിവ്യബലിക്ക് വികാരി ഫാ. ബിനു കുന്നത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യബലിക്കു ശേഷം 12 വയസില്‍ താഴെയുള്ള കുട്ടികളെ ആദരിച്ച് അവര്‍ക്ക് സമ്മാനങ്ങള്‍ നല്കി. തുടര്‍ന്ന് കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള സ്നേഹത്തെക്കുറിച്ച് ബ്രദര്‍ ജസ്റിന്‍ എംഎസ്എഫ്എസ്, ബ്രദര്‍ ജോബിന്‍ എംഎസ്എഫ്എസ് എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. ആഘോഷത്തോടനുബന്ധിച്ചു നടന്ന കലാപരിപാടികള്‍ക്ക് ഫാ. ബിനു കുന്നത്ത്. സിസ്റേഴ്സ്, മതാധ്യാപകര്‍, കണ്‍സള്‍ട്ടിംഗ് ബോഡി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.