യുക്മ യുകെയിലെ കലാ സാഹിത്യ സാംസ്കാരിക പ്രതിഭകളെ ആദരിച്ചു
Friday, November 27, 2015 8:48 AM IST
ലണ്ടന്‍: യുക്മയുടെ ദേശിയ കലാമേളയോടനുബന്ധിച്ച് യുകെയിലെ കലാ, സാഹിത്യ സാംസ്കാരിക മേഖലകളില്‍ ശ്രദ്ധേയരായ മീര കമല, സി.എ. ജോസഫ്, ജയപ്രകാശ് പണിക്കര്‍, ഹാരിഷ് പാലാ, റെജി നന്തിക്കാട്ട് എന്നിവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു.

ഹണ്ടിംഗ്ടണിലെ ദേശിയ കലാമേളയിലെ സാംസ്കാരിക സമ്മേളനത്തില്‍ ശാസ്ത്രീയ നര്‍ത്തകനും നടനുമായ വിനീതാണ് യുക്മയുടെ ഉപഹാരങ്ങള്‍ സമ്മാനിച്ചത്. യുക്മയുടെ സ്നേഹാദരത്തിനു പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു, സെക്രടറി സജിഷ് ടോം, ദേശിയ ഉപാധ്യക്ഷനും കലാമേള കണ്‍വീനറുമായ മാമന്‍ ഫിലിപ്പ്, സാംസ്കാരിക വേദി വൈസ് ചെയര്‍മാന്‍ തമ്പി ജോസ്, സാംസ്കാരിക വേദി കോഓര്‍ഡിനേറ്റര്‍ ഏബ്രഹാം ജോര്‍ജ് മറ്റു എല്ലാ ഭാരവാഹികളോട് നന്ദി അര്‍പ്പിച്ചതിനോടൊപ്പം തങ്ങള്‍ക്കു ലഭിച്ചിട്ടുള്ള ഉപഹാരം ഏറെ വില മതിക്കുന്നതാണെന്നും യുകെ മലയാളിസമൂഹത്തിലെ സാംസ്കാരിക മേഖലകളില്‍ വിനയാന്വിതരായി കൂടുതല്‍ പ്രവര്‍ത്തിക്കുവാനുള്ള പ്രചോദനം ആണെന്നും അഭിപ്രായപ്പെട്ടു.

യുകെയിലെ പ്രശസ്തമായ അയില്‍സു ബെറി കോളജിലെ ഗണിത ശാസ്ത്ര അധ്യാപികയായ മീര കമല നിരവധി കവിതകള്‍ രചിച്ച ഒരു കവയത്രിയാണ് കഥകളും ഈടുറ്റ ലേഖനങ്ങളും രചിച്ചു കൊണ്ട് മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു പ്രസംഗക ആണ്. പ്രശസ്ത തബലിസ്റും അഭിനേതാവുമായ മനോജ് ശിവയുടെ ഭാര്യ ആണ് മീര കമല.

സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ള സി.എ. ജോസഫ് യുകെയിലെ കലാ സാംസ്കാരിക വേദികളില്‍ പരിചിതനും യുക്മയുടെ സാംസ്കാരിക വേദി ജനറല്‍ കണ്‍വീനറുമാണ്. യുക്മ സാംസ്കാരിക വേദി എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും മികച്ച സംഘാടകനും ഉജ്ജ്വല വാഗ്മിയുമാണ്.

യുക്മ സാംസ്കാരിക വേദിയുടെ പ്രധാന സാരഥികളില്‍ ഒരാളായ ഹരിഷ് പാലാ യുകെയില്‍ അറിയപ്പെടുന്ന കലാകാരനാണ്. കെ.എസ്. ചിത്ര വിധി നിര്‍ണയം നടത്തിയ വിജയികളെ പ്രഖ്യാപിച്ചു യുകെ മലയാളികള്‍ ഹൃദയത്തില്‍ ഏറ്റു വാങ്ങിയ യുക്മയുടെ സ്റാര്‍ സിംഗര്‍ സീസണ്‍ ഒന്നിന്റെ മുഖ്യ ശില്‍പ്പി ആയിരുന്നു അദ്ദേഹം. ഇത്തവണ യുക്മ കലാമേളയില്‍ ചലച്ചിത്രതാരം വിനീത് ഉദ്ഘാടനം നിര്‍വഹിച്ച യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ 2 ന്റെ പണിപ്പുരയിലാണ് അദ്ദേഹം. സ്കൂള്‍ കലോത്സവങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാകിയിട്ടുണ്ട്.

ഭാഷ സ്നേഹികളുടെ കൂട്ടയ്മ ആയ ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ കോഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന റെജി നന്തിക്കട്ടു യുക്മ സാംസ്കാരിക വേദി എല്ലാ മാസവും പുറത്തിറക്കുന്ന ജ്വാല എന്ന മാഗസിന്റെ ചീഫ് എഡിറ്റര്‍ ആണ്. യുകെയില്‍ പ്രവര്‍ത്തിക്കുന്ന മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരായ സച്ചിതാനന്ദന്‍, സഖറിയ, ജോര്‍ജ് ഓണക്കൂര്‍ എന്നിവരെ പങ്കെടുപ്പിച്ചു റെജി നന്തിക്കാട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ സാഹിത്യ സംവാദങ്ങള്‍ ചര്‍ച്ചകള്‍ വലിയ മാധ്യമ ശ്രദ്ധ പടിച്ചു പറ്റിയ ഒന്നാണ്.

കേരളത്തിലെ സാംസ്കാരിക മേഖലയിലെ പ്രവര്‍ത്തി പരിചയവുമായി 1979-ല്‍ യുകെയിലെത്തിയ ജയപ്രകാശ് പണിക്കര്‍ 1980 ല്‍ ഈസ്റ് ഹാമില്‍ രൂപം നല്‍കിയ മലയാളി അസോസിയേഷന്‍ ഓഫ് യുകെയുടെ കലാ, സാംസ്കാരിക വിഭാഗം സെക്രടറി ആയിരുന്നു 1991-ല്‍ ക്രോയിടോനില്‍ ആരംഭിച്ച സംഗീത ഓഫ് യുകെയുടെ സ്ഥാപക സെക്രട്ടറി ആയി ചുമതല ഏറ്റ ജയപ്രകാശ് പണിക്കര്‍ 24 വര്‍ഷമായി സെക്രട്ടറി ആയി തുടരുകയാണ്. വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ യുകെ പ്രൊവിന്‍സിന്റെ പ്രതിനിധിയായും സേവനം അനുഷ്ടിച്ചിട്ടുള്ള ജയപ്രകാശ് പണിക്കര്‍ യുക്മ സാംസ്കാരിക വേദിയുടെ കണ്‍ വീനറുമാണ്.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍