സുവര്‍ണ കര്‍ണാടക കേരളസമാജം സുവര്‍ണസംഗമം നടത്തി
Thursday, November 26, 2015 9:43 AM IST
ബംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം ബംഗളൂരു ഈസ്റ് സോണിന്റെ ആഭിമുഖ്യത്തില്‍ സുവര്‍ണസംഗമം-2015 ലിംഗരാജപുരം കാംപസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റ് ഓഡിറ്റോറിയത്തില്‍ നടന്നു. നടന്‍ ജയറാം പരിപാടി ഉദ്ഘാടനം ചെയ്തു.

ബംഗളൂരു വികസന മന്ത്രി കെ.ജെ. ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. സമാജം ഈസ്റ്റ് സോണ്‍ ചെയര്‍മാന്‍ കെ.ജെ. ബൈജു അധ്യക്ഷത വഹിച്ചു.

ബംഗളൂരു സെന്‍ട്രല്‍ എംപി പി.സി. മോഹന്‍, കെആര്‍ പുരം എംഎല്‍എ ബസവരാജ്, ബിബിഎംപി കോര്‍പറേറ്റര്‍ പത്മനാഭ റെഡ്ഡി, മുന്‍ കോര്‍പറേറ്റര്‍ എം.സി. ശ്രീനിവാസ്, മുന്‍ കേരളാ മന്ത്രി പന്തളം സുധാകരന്‍, സിനര്‍ജി എംഡി സാംഗി പ്രസാദ്, പ്രവീണ്‍ ജി. വര്‍ഗീസ്, സമാജം പ്രസിഡന്റ് രാജന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി ഐപ്പ് ചാണ്ടി, പി.സി. ഫ്രാന്‍സിസ്, കെ.കെ. നമ്പൂതിരി, സക്കറിയ സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ സുവനീറിന്റെ പ്രകാശനം ജയറാം നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് സമാജം അംഗങ്ങളുടെ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

പരിപാടിയോടനുബന്ധിച്ച് പിന്നണി ഗായകന്‍ ബിജു നാരായണന്റെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും സാജു നവോദയയും പ്രശാന്ത് കാഞ്ഞിരമറ്റവും സംഘവും അവതരിപ്പിച്ച കോമഡി ഷോയും അരങ്ങേറി.