വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ സെമിനാര്‍ നടത്തി
Thursday, November 26, 2015 9:33 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നും അംഗബലത്തിലും പ്രവര്‍ത്തന ശൈലിയിലും എറ്റവും മുന്നില്‍ നില്‍ക്കുന്ന വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ 'ഇന്‍വെസ്റ്മെന്റ് ആന്‍ഡ് റിട്ടയര്‍മെന്റ് പ്ളാന്‍' സെമിനാര്‍ യോങ്കേഴ്സിലുള്ള മുബൈ പാലസ് ഓഡിറ്റോറിയത്തില്‍ നടത്തി.

സെമിനാറില്‍ വിവിധ ഇന്‍വെസ്റ്മെന്റ് പ്ളാനുകളെ കുറിച്ചും റിട്ടയര്‍മെന്റ് ഇന്‍വെസ്റ്മെന്റ് എങ്ങനെ കൂടുതല്‍ പ്രയോജനകരമാക്കാമെന്നും മെറ്റ് ലൈഫ് കമ്പനി പ്രതിനിധി ജോര്‍ജ് ജോസഫ് വിവരിച്ചു.

അമേരിക്കയില്‍ എത്തിയ മലയാളികളുടെ ആദ്യ തലമുറ റിട്ടയര്‍മെന്റ് ജീവിതത്തിലേക്ക് കടന്നുകൊണ്ടിരിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചതെന്ന് കോഓര്‍ടിനേറ്റര്‍മാരായ തോമസ് കോശിയും കൊച്ചുമ്മന്‍ ജേക്കബും പറഞ്ഞു.

വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷനുവേണ്ടി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോ.സെക്രട്ടറി ആന്റോ വര്‍ക്കി, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, കൊച്ചുമ്മന്‍ ജേക്കബ്, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍, രാജന്‍ ടി. ജേക്കബ്, എം.വി. കുര്യന്‍, ചാക്കോ പി. ജോര്‍ജ്, ജോണ്‍ കെ. മാത്യു, സുരേന്ദ്രന്‍ നായര്‍, രാജ് തോമസ്, ഷീല ചെറു, ജോണ്‍ തോമസ്, ജോര്‍ജ് ഇട്ടന്‍ പാടിയേത്തു, തോമസ് കോവള്ളൂര്‍, ഷാജി ആലപ്പാട്ട്, ജോര്‍ജ് കുട്ടി ഉമ്മന്‍, പൌലോസ് വര്‍ക്കി, ഇട്ടന്‍ ജയിംസ്, മാത്യു മനെല്‍, സന്‍ജിവ് കുര്യന്‍ തുടങ്ങി നിരവധിപേര്‍ സെമിനാറില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം