ഫോക്കസ് കുവൈത്തിന്റെ കളേഴ്സ് ഡേയും ആരോഗ്യ സെമിനാറും
Thursday, November 26, 2015 9:30 AM IST
കുവൈത്ത്: കുവൈത്തിലെ മലയാളികളുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈത്ത്) ആരോഗ്യ സെമിനാറും അംഗങ്ങളുടെ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും സംഘടിപ്പിക്കുന്നു.
നവംബര്‍ 27നു (വെള്ളി) ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ അബാസിയ എസ്എംസിഎ ഹാളിലാണ് മത്സരം.

കുവൈത്തിലെ പ്രമുഖ ഡോക്ടര്‍മാരുമായി സഹകരിച്ച് ഫോക്കസ് നടത്തുന്ന ആരോഗ്യ സെമിനാറിന്റെ ഭാഗമായി വൈകുന്നേരം അഞ്ചു മുതല്‍ 'അമിത വണ്ണവും ആരോഗ്യ പ്രശ്നങ്ങളും' എന്ന വിഷയത്തില്‍ ഡോ. ഉണ്ണി ക്യഷ്ണനും വിനോദ് വാര്യരും സംസാരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍