സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് പിക്നിക് നടത്തി
Thursday, November 26, 2015 9:28 AM IST
ഹൂസ്റണ്‍: സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് പിക്നിക് നടത്തി. നവംബര്‍ 14നു (ശനി) രാവിലെ ഒമ്പതിനു നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം മിസോറി സിറ്റിയിലുള്ള കിറ്റിഹോളോ പാര്‍ക്കില്‍ നടന്ന പിക്നിക് ഫൊറോന വികാരി ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന വിനോദപരിപാടികളും മത്സരങ്ങളും പരിപാടിയുടെ മാറ്റുകൂട്ടി. ബാര്‍ബിക്യൂ, സ്നാക്സ് എന്നിവ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിച്ചു. പിക്നിക്കിനോടനുബന്ധിച്ചു നടന്ന മത്സരവിജയികള്‍ക്ക് ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വൈകുന്നേരം അഞ്ചോടെ പിക്നിക്ക് സമാപിച്ചു.

പരിപാടി കോഓര്‍ഡിനേറ്റ് ചെയ്ത വിവിധ കമ്മിറ്റിക്കാര്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും ബോബി ജോസഫ് നന്ദി പറഞ്ഞു.