അറേബ്യന്‍ മലയാളി അസോസിയഷന്‍ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു
Thursday, November 26, 2015 9:25 AM IST
ദമാം: അറേബ്യന്‍ മലയാളി അസോസിയേഷന്‍ (അമല) യുടെ അഞ്ചാം വാര്‍ഷികം വിവിധ വര്‍ണകാഴ്ചകള്‍ ഒരുക്കി ആഘോഷിച്ചു.

പ്രാര്‍ഥന ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ അമലയുടെ കുടുംബാംഗങ്ങളായ എഴുപതിലധികം കുട്ടികള്‍ വേദിയില്‍ അവതരിപ്പിച്ച കലാ പരിപാടികള്‍, നടോടി നൃത്തം, ക്ളാസിക്, ഫ്യുഷന്‍, ഗ്രൂപ്പ് ഡാന്‍സുകള്‍, കോമഡി സ്കിറ്റുകള്‍, ഒപ്പന എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടന്നു.

ജീവന്‍, സംഗീത, സോജി, സോന, ബൈജു, നന്ദന, പ്രദീപ്, നിരഞ്ജന്‍, നിസാര്‍, മോഹിത്, മൃദുല, അനുഭവ്, ഋതു ജിത്, ഐശ്വര്യ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സൌമ്യ വിനോദിന്റെ നൃത്തനൃത്യങ്ങളും ചടങ്ങിനെ കൂടുതല്‍ ആകര്‍ഷകമാക്കി.

പ്രസിഡന്റ് അന്‍സര്‍ഷ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തില്‍ സെക്രടറി മണ്ണറ സുരേഷ് സ്വാഗതം ആശംസിച്ചു. മുന്‍ പ്രസിഡന്റ് സന്തോഷ് കൊട്ടാരക്കരയെ പൊന്നാട അണിയിച്ച് ആദരിച്ചു. അബ്ദുല്‍ ഗഫൂര്‍, മാഹീന്‍, ബൈജു കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിനോദ്, കൃഷ്ണന്‍, അനില്‍ റെജി, മുജീബ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. നൌഷാദ് തഴവാ അവതാരകനായിരുന്നു. നവോദയ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയികളായ അമല ക്രിക്കറ്റ് ടീം അംഗങ്ങളെ കാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം