അനുശോചിച്ചു
Thursday, November 26, 2015 9:23 AM IST
റിയാദ്: യൂത്ത് വിഷന്‍ കേരള ചാപ്റ്റര്‍ ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന എസ്.എം. കുഞ്ഞിയുടെ നിര്യാണത്തില്‍ യൂത്ത് വിഷന്‍ സൌദി ഘടകം അനുശോചിച്ചു.

അമ്പത്തഞ്ചുകാരനായ കണ്ണൂര്‍ മുട്ടം സ്വദേശിയായ എസ്.എം. കുഞ്ഞി പഴയകാല പ്രവാസിയും മുട്ടം പാലിയേറ്റീവ് സെക്രട്ടറി കൂടിയാണ്. യൂത്ത് വിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായിരുന്ന പരേതന്റെ വേര്‍പാട് തീരാനഷ്ടമാണെന്ന് പ്രതിനിധികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍