കല്ലായി ഉമ്മര്‍ ഹാജി അനുസ്മരണം നടത്തി
Thursday, November 26, 2015 9:20 AM IST
ജിദ്ദ: കണ്ണമംഗലം കൂട്ടായ്മയുടെ ഭാരവാഹിയും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളില്‍ അറിയപ്പെടുന്ന സേവകനുമായിരുന്ന കല്ലായി ഉമ്മര്‍ ഹാജിയെ കണ്ണമംഗലം കൂട്ടായ്മ അനുസ്മരിച്ചു.

നിര്‍ധന പെണ്‍കുട്ടികളുടെ മംഗല്യം, കുടിവെള്ള പദ്ധതി തുടങ്ങി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ ധാരാളമുണ്െടന്നും അദ്ദേഹത്തിന്റെ വിയോഗം കൂട്ടായ്മക്കും നാടിനും കനത്ത നഷ്ടമാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും യോഗം അഭിപ്രായപെട്ടു.

ജലീല്‍ കണ്ണമംഗലം അധ്യക്ഷത വഹിച്ചു. പി.പി.ലത്തീഫ് അനുസ്മരണ പ്രഭാഷണം നടത്തി. ആലുങ്ങല്‍ ചെറിയ മുഹമ്മദ്, സക്കീറലി കണ്ണേത്ത്, സലാഹുദ്ദീന്‍ വാളകുട, അഫ്സല്‍ പുളിയാളി, ടി.ടി. സമദ്, ഇല്യാസ് കണ്ണമംഗലം, ശിഹാബ് പുളിക്കല്‍, കെ.സി. ഷരീഫ്, അഷ്റഫ് ചെമ്പന്‍, ഇസ്മയില്‍ പുല്ലാട്ട്, വി.പി. മുനീര്‍, സാദിഖ് എന്നിവര്‍ സംസാരിച്ചു. സമദ് ചോലക്കല്‍ സ്വാഗതവും മജീദ് ചേറൂര് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍